റിയാദ്: ഹൂത്തികള്‍ ഇന്നലെ രാത്രി ദമാം വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരന് മരിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. സൗദി പൗരന് മരിച്ചതായി നേരത്തെ അറിയിപ്പുണ്ടായിരുന്നു. എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. അതേസമയം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയില്‍ തുടരുന്നുണ്ട്.
ഒരു സൗദി പൗരന്, രണ്ട് യമനികള്‍, രണ്ട് ഇന്ത്യക്കാര്‍, രണ്ട് ബംഗ്ലാദേശികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



