തെൽഅവീവ്– സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് തങ്ങൾ ഇളവുകൾ നൽകാൻ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം ആവർത്തിച്ച് എതിർക്കുകയാണെന്ന് ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച്. സൗദി കിരീടാവകാശി തങ്ങളെ മാനിക്കണമെന്ന് അദ്ദേഹം ഒരു ടെലിവിഷൻ അഭിമുഖത്തിൽ ആവശ്യപ്പെട്ടു.
യു.എസ് സഹായമില്ലാതെയും ഇറാനെതിരെ ആക്രമണത്തിന് തയ്യാർ: ബെഞ്ചമിൻ നെതന്യാഹു
ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനും സാധാരണവൽക്കരണത്തിനും പകരമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന നിബന്ധനയിൽ സൗദി ഉറച്ചുനിൽക്കുകയാണ്. ഫലസ്തീൻ ജനതയുടെ അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാത്ത സൗദിയുടെ ഈ നിലപാടിൽ ഇസ്രായേൽ സർക്കാരിനുള്ളിലെ നിരാശയാണ് സ്മോട്രിച്ചിന്റെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







