റിയാദ്- സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഒക്ടോബർ 20 വരെ സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി. റിയാദ്, ദമാം, ജിദ്ദ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. കോഴിക്കോട്, കൊച്ചി, കണ്ണൂർ, ബെംഗളൂരു, മുംബൈ, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നുള്ള 20 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്.
#TravelAlert Air India Express has canceled flights to and from Dammam, Jeddah and Riyadh until October 20, 2026.
— India in Saudi Arabia (@IndianEmbRiyadh) October 16, 2026
മുടങ്ങിയ സർവീസുകൾക്ക് പൂർണ്ണമായ റീഫണ്ട് അല്ലെങ്കിൽ സൗജന്യമായി തിയതി മാറ്റി നൽകുന്ന സൗകര്യം ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







