മദീന- മദീനയിലും കിഴക്കൻ പ്രവിശ്യയിലും ആക്രമണങ്ങൾ നടത്താനുള്ള ഹൂത്തികളുടെ ശ്രമം സഖ്യസേന വിഫലമാക്കി. മദീനയിൽ ക്രൂയിസ് മിസൈലും കിഴക്കൻ പ്രവിശ്യയിൽ ഡ്രോണും ഉപയോഗിച്ച് ആക്രമണം നടത്താനാണ് ശ്രമമുണ്ടായത്. ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിന് മുമ്പായി ഇവ രണ്ടും തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







