റിയാദ് – തലസ്ഥാന നഗരിയായ റിയാദിൽ ഡ്രോൺ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം വിഫലമാക്കിയതായി സഖ്യസേന ഇന്ന് വൈകീട്ട് അറിയിച്ചു. മൂന്നു ഡ്രോണുകൾ ഉപയോഗിച്ചാണ് ഹൂത്തികൾ ആക്രമണത്തിന് ശ്രമിച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പായി മൂന്നു ഡ്രോണുകളും തടഞ്ഞ് തകർത്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







