Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 13
    Breaking:
    • സൗദി അറേബ്യയിലെ പ്രത്യേക സഹചര്യം, ഇന്ത്യൻ പൗരൻമാർക്ക് നിർദ്ദേശങ്ങളുമായി എംബസി; ഉംറ വിസിറ്റ് വിസക്കാർക്ക് ആശ്വാസം, ഹെൽപ്പ്ലൈൻ തുറന്നു
    • വിദ്യാർത്ഥികളെ മർദ്ദിച്ച കേസ്: അബുദാബിയിൽ അധ്യാപകന് തടവും നാടുകടത്തലും
    • റിയാദ് മലപ്പുറം ജില്ല കെ എം സി സി ‘ജയ് മസാല 9’സ്’ ഫുട്‌ബോൾ ടൂർണമെന്റ്: മങ്കട മണ്ഡലം ചാമ്പ്യന്മാർ
    • സൗദിയിൽ പുരുഷ ബാർബർ ഷോപ്പുകളുടെ പ്രവർത്തനം; പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു
    • ഇഖാമ ലംഘനം: സൗദിയിൽ ഒരു മാസത്തിനിടെ ശിക്ഷിക്കപ്പെട്ടത് 20,000ത്തിലേറെ പേർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദി അറേബ്യയിലെ പ്രത്യേക സഹചര്യം, ഇന്ത്യൻ പൗരൻമാർക്ക് നിർദ്ദേശങ്ങളുമായി എംബസി; ഉംറ വിസിറ്റ് വിസക്കാർക്ക് ആശ്വാസം, ഹെൽപ്പ്ലൈൻ തുറന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/10/2026 Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സൗദി അറേബ്യയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. വ്യോമാക്രമണ ഭീഷണിയുള്ള സന്ദർഭങ്ങളിൽ ജനങ്ങൾ സുരക്ഷിതരായി വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും, പ്രാദേശിക ഭരണകൂടങ്ങളുടെ ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ഇതുമായി ബന്ധപ്പെട്ട അപൂർണ്ണമായതോ സ്ഥിരീകരിക്കാത്തതോ ആയ വാർത്തകളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്നും കർശന നിർദ്ദേശമുണ്ട്.

    റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും വി.എഫ്.എസ് (VFS) മുഖേനയുള്ള പാസ്‌പോർട്ട് സേവനങ്ങളും സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. യൂസഫ് അലിയുടെ ഖബറടക്കം പൂർത്തിയായി. റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ദാരുണമായി മരണപ്പെട്ട ഇന്ത്യക്കാരനായ മുഹമ്മദ് യൂസഫ് അലിയുടെ ഖബറടക്ക ചടങ്ങുകൾ കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം ഒക്ടോബർ 12-ന് റിയാദിൽ നടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐔𝐏𝐃𝐀𝐓𝐄/𝐀𝐃𝐕𝐈𝐒𝐎𝐑𝐘 https://t.co/gPuYrnft1i

    — India in Saudi Arabia (@IndianEmbRiyadh) October 13, 2026

    ഇന്ത്യൻ അംബാസഡറും എംബസി പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ പൗരന്മാരിൽ 4 പേർ തീവ്രപരിചരണ വിഭാഗത്തിലും 4 പേർ സാധാരണ വാർഡുകളിലും ചികിത്സയിലാണെന്നും 3 പേർ ആശുപത്രി വിട്ടതായും എംബസി അറിയിച്ചു. പരിക്കേറ്റവരുടെ കുടുംബങ്ങളുമായി എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു. വിമാന സർവീസുകൾ തടസ്സപ്പെട്ടു

    റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം സിവീൽ ഏവിയേഷൻ ജനറൽ അതോറിറ്റി (GACA) താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ദമാം, ജിദ്ദ, മദീന വിമാനത്താവളങ്ങളുടെ പ്രവർത്തനം തുടരുന്നുണ്ടെങ്കിലും സർവീസുകൾ ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്.

    പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികളും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്:എയർ ഇന്ത്യ & എയർ ഇന്ത്യ എക്സ്പ്രസ്: റിയാദ്, ദമാം, ജിദ്ദ സർവീസുകൾ ഒക്ടോബർ 17 വരെ നിർത്തിവച്ചു. അകാശ എയർ: റിയാദ്, ജിദ്ദ സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി. ഇൻഡിഗോ: റിയാദ്, ദമാം, ജിദ്ദ, മദീന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി. സൗദിയ എയർലൈൻസ് ദമാം, ജിദ്ദ, മദീന എന്നിവിടങ്ങളിൽ നിന്നും ഫ്ലൈനാസ് ദമാം-ലഖ്‌നൗ റൂട്ടിലും സർവീസുകൾ നടത്തുന്നുണ്ട്. അടിയന്തിരമായി മടങ്ങേണ്ടവർക്ക് ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ അയൽരാജ്യങ്ങൾ വഴിയുള്ള വിമാനങ്ങളെ ആശ്രയിക്കാമെങ്കിലും അതത് രാജ്യങ്ങളുടെ വിസ ചട്ടങ്ങൾ ബാധകമായിരിക്കും.

    വിസാ കാലാവധി കഴിഞ്ഞവർക്ക് ഇളവ്
    സന്ദർശക, ടൂറിസ്റ്റ്, ഉംറ, ബിസിനസ് വിസകളിൽ സൗദിയിലെത്തുകയും വിമാന സർവീസുകൾ തടസ്സപ്പെട്ടതുമൂലം വിസാ കാലാവധി കഴിഞ്ഞുപോയ ഇന്ത്യൻ പൗരന്മാർക്ക് പിഴയൊന്നും ഈടാക്കാതെ രാജ്യത്തുനിന്ന് പുറത്തുപോകാൻ സൗദി അധികൃതർ അനുമതി നൽകിയിട്ടുണ്ട്. സർവീസുകൾ പുനരാരംഭിക്കുന്ന മുറയ്ക്ക് ഇവർ എത്രയും വേഗം രാജ്യം വിടേണ്ടതാണ്.

    24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ

    ഇന്ത്യൻ പൗരന്മാരുടെ സഹായത്തിനായി എംബസി പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്: ഫോൺ നമ്പർ: +966-11-488469 ടോൾ ഫ്രീ (സൗദിയിൽ നിന്ന് മാത്രം): 8002471234 വാട്ട്‌സ്ആപ്പ് (സന്ദേശങ്ങൾക്ക് മാത്രം): +966-536216082 ഇമെയിൽ: [email protected]

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    indian embassy Riyadh
    Latest News
    സൗദി അറേബ്യയിലെ പ്രത്യേക സഹചര്യം, ഇന്ത്യൻ പൗരൻമാർക്ക് നിർദ്ദേശങ്ങളുമായി എംബസി; ഉംറ വിസിറ്റ് വിസക്കാർക്ക് ആശ്വാസം, ഹെൽപ്പ്ലൈൻ തുറന്നു
    13/10/2026
    വിദ്യാർത്ഥികളെ മർദ്ദിച്ച കേസ്: അബുദാബിയിൽ അധ്യാപകന് തടവും നാടുകടത്തലും
    13/10/2026
    റിയാദ് മലപ്പുറം ജില്ല കെ എം സി സി ‘ജയ് മസാല 9’സ്’ ഫുട്‌ബോൾ ടൂർണമെന്റ്: മങ്കട മണ്ഡലം ചാമ്പ്യന്മാർ
    13/10/2026
    സൗദിയിൽ പുരുഷ ബാർബർ ഷോപ്പുകളുടെ പ്രവർത്തനം; പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു
    13/10/2026
    ഇഖാമ ലംഘനം: സൗദിയിൽ ഒരു മാസത്തിനിടെ ശിക്ഷിക്കപ്പെട്ടത് 20,000ത്തിലേറെ പേർ
    13/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.