ന്യൂദൽഹി- വോട്ടെടുപ്പ് അട്ടിമറിക്കാൻ കൂട്ടുനിന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻഡ്യ മുന്നണിയുടെ നേതാക്കൾക്കും പ്രവർത്തകർക്കും കോൺഗ്രസിന്റെ മുഴുവൻ പ്രവർത്തകർക്കും രാഹുൽ നന്ദി പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങളെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് സർക്കാരിന് കാണിച്ചു കൊടുക്കേണ്ടതുണ്ടായിരുന്നതിനാൽ ഇന്നൊരു വളരെ പ്രധാനപ്പെട്ട ദിവസമായിരുന്നു. നിങ്ങൾക്ക് ഞങ്ങളെ തോൽപ്പിക്കാനോ ഭീഷണിപ്പെടുത്താനോ പേടിപ്പിക്കാനോ ആകില്ല. ഞങ്ങളെ ഭയപ്പെടുത്തുന്ന ഒരു സമീപനവും ഞങ്ങൾ അംഗീകരിക്കില്ല.


മിനിയാന്ന് കൊച്ചുകുട്ടികളെ തല്ലിയ ആർ.എസ്.എസിന്റെ ചാണകക്കുഴികൾ എവിടെയായിരുന്നു എന്ന് ഞാൻ ചിന്തിച്ചുപോയി. ആ ആളുകൾ എവിടെയായിരുന്നു? കാരണം ഞാൻ അവരെ കണ്ടില്ലല്ലോ.
ഞങ്ങൾ അവിടെ നിൽക്കുമ്പോൾ, ഇന്ത്യയിലെ ജനങ്ങൾ അവിടെ നിൽക്കുമ്പോൾ, നിങ്ങൾ എന്തുകൊണ്ട് പുറത്തുവരുന്നില്ല? നിങ്ങളുടെ ചെറിയ സ്‌കാർഫുകൾ ധരിച്ച് പുറത്തുവന്ന് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കണ്ടുകൂടേ?. ഇന്ത്യയുടെ പ്രധാനമന്ത്രിയെപ്പോലെ നിങ്ങളും അടിസ്ഥാനപരമായി ഭീരുക്കളാണ്. നിങ്ങൾക്ക് ധൈര്യമായി പോരാടൻ കഴിയില്ല. അധികാരം ഉപയോഗിച്ച് മാത്രമേ നിങ്ങൾക്ക് പോരാടാൻ കഴിയൂ.
അതുകൊണ്ട്, ഇന്ന് സംഭവിച്ച കാര്യങ്ങൾ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. എല്ലാവരെക്കുറിച്ചും എനിക്ക് അഭിമാനമുണ്ട്. എല്ലാവരും ഒരു ടീമായി പ്രവർത്തിച്ചു. ഞാൻ എന്റെ വാർത്താസമ്മേളനത്തിൽ പറഞ്ഞതുപോലെ, സമാന്തര പ്രതിഷേധങ്ങൾ ഒന്നുമില്ല. ഇതൊരു ഒറ്റപ്പെട്ട പ്രതിഷേധമാണ്, എല്ലാവരും ഒന്നിച്ചുനിൽക്കുന്ന പ്രതിഷേധമാണിത്. നമ്മുടെ ഭരണഘടനയെ കൊലപ്പെടുത്തുന്നവർക്കും നമ്മുടെ ജനാധിപത്യത്തെ കൊലപ്പെടുത്തുന്നവർക്കുമെതിരെ ഓരോ വ്യക്തിയും അടിയുറച്ചു നിൽക്കും. ഞങ്ങൾ പിന്നോട്ടില്ല.
ഞങ്ങളെ പിന്തുണച്ചുകൊണ്ട് എത്തിയ സിവിൽ സൊസൈറ്റി സംഘടനകളിൽ നിന്നുള്ള എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. നിങ്ങളുടെ പിന്തുണയെ ഞങ്ങൾ വിലമതിക്കുന്നു, നിങ്ങളെ എല്ലാവരെയും ഞങ്ങൾ സ്നേഹിക്കുന്നു. ഇന്ത്യ എന്ന ആശയത്തെയും ഭരണഘടനയുടെ ആശയത്തെയും നമ്മുടെ ജനാധിപത്യത്തിന്റെ ആശയത്തെയും സംരക്ഷിക്കാൻ മുന്നോട്ടുവന്ന നിങ്ങൾ എല്ലാവർക്കും നന്ദി.
തെരുവിൽ ഇറങ്ങിയ ഓരോ വ്യക്തിയെക്കുറിച്ചും എനിക്ക് അങ്ങേയറ്റം അഭിമാനമുണ്ട്. നന്ദി.
🔥 https://t.co/r7EycolZeS
— Congress (@INCIndia) October 12, 2026







