തെൽഅവീവ്- ലെബനോൻ അതിർത്തിയോടു ചേർന്ന് മിറ്റ്‌സ്‌പെ ബീറിനു സമീപം പൊട്ടിത്തെറിക്കാത്ത വെടിക്കോപ്പുകൾ പൊട്ടിത്തെറിച്ച് ഇരുപത് ഇസ്രായേലികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്.
ഉല്ലാസയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉച്ചകഴിഞ്ഞ് 2:53നാണ് എമർജൻസി മെഡിക്കൽ സർവീസ് ഹോട്ട്‌ലൈൻ വഴി വിവരം ലഭിച്ചത്.
14 ആംബുലൻസുകളും മൂന്ന് റെസ്‌ക്യു ഹെലികോപ്റ്ററുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







