Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 12
    Breaking:
    • സൗദി നിഘണ്ടുവിൽ ‘ഭയം’ എന്ന വാക്കില്ല: വെല്ലുവിളികളെ അതിജീവിക്കുമെന്ന് ഊർജമന്ത്രി
    • ഇരുപത് ഇസ്രായേലികൾക്ക് പരിക്ക്; ലെബനോൻ അതിർത്തിയിൽ വെടിക്കോപ്പുകൾ പൊട്ടിത്തെറിച്ചു
    • റിയാദിന് ആഘോഷമായി ഫോർക്കാ മെഗാ മേള 2026; ഇരുപതാം വാർഷികം ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്തു
    • ഫാമിലി കോൺഫറൻസ്; ബവാദി ഏരിയ പ്രചാരണോൽഘാടനം സംഘടിപ്പിച്ചു
    • ഉംറ ബസ് മറിഞ്ഞു രണ്ടു ഇന്ത്യക്കാര്‍ സൗദിയിൽ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    റിയാദിന് ആഘോഷമായി ഫോർക്കാ മെഗാ മേള 2026; ഇരുപതാം വാർഷികം ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/10/2026 Community Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഫോർക്ക അൽ വഫ മെഗാ മേള ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- ഫെഡറേഷൻ ഓഫ് റീജിയണൽ കേരള അസോസിയേഷൻസ് (ഫോർക്കാ) ഇരുപതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഫോർക- അൽ വഫ മെഗാ മേള 2026’ ജനപങ്കാളിത്തവും വൈവിധ്യമാർന്ന കലാപരിപാടികളും കൊണ്ട് ശ്രദ്ധേയമായി. ഷോല മാളിലെ ഹൈപ്പർ അൽ വഫയിൽ നടന്ന ആഘോഷത്തിൽ വിവിധ പ്രാദേശിക സംഘടനകളുടെ പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്തു.
    രണ്ട് പതിറ്റാണ്ടായി റിയാദിലെ പ്രാദേശിക സംഘടനകളെ ഒരുമിപ്പിച്ച് പ്രവർത്തിക്കുന്ന ഫോർകയുടെ സേവനപാരമ്പര്യം അനുസ്മരിച്ച ചടങ്ങ് ഇന്ത്യൻ അംബാസഡർ വിപുൽ ഇരുപതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. അംഗസംഘടനകളുടെ പ്രതിനിധികളുമായി സംവദിച്ച അദ്ദേഹം സാംസ്‌കാരിക പരിപാടികളും ആസ്വദിച്ചു. ചടങ്ങിൽ ചെയർമാൻ റഹ്‌മാൻ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. ഫോർക രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, അറബ്കോ രാമചന്ദ്രൻ, ഭാരവാഹികളായ ജയൻ കൊടുങ്ങല്ലൂർ, മുഹമ്മദ് ഖാൻ, ഗഫൂർ കൊയിലാണ്ടി, എൻ ആർ കെ ഫോറം ചെയർമാൻ സിപി മുസ്തഫ, മീഡിയ ഫോറം പ്രധിനിധി ഷംനാദ് കരുനാഗപ്പളി, അൽ വഫ മാനേജർ ഫഹദ്, മൈമൂന ടീച്ചർ, ജോസഫ് അതിരുങ്കൽ, ഡോ. ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ ഉമ്മർ മുക്കം സ്വാഗതംവും ട്രഷറർ ജിബിൻ സമദ് നന്ദിയും പറഞ്ഞു
    സ്ഥാപക നേതാക്കളായ നാസർ കാരന്തൂർ, ഉമ്മർ മുക്കം, സെയിഫ് കായംകുളം, അലി ആലുവ, അബ്ദുള്ള വല്ലാഞ്ചിറ എന്നിവരെ അംബാസഡർ ആദരിച്ചു. ടൈറ്റിൽ സ്‌പോൺസറും പ്രോഗ്രാം പങ്കാളിയുമായ ഷോല മാൾ – ഹൈപ്പർ അൽ വഫയ്ക്കുള്ള ഉപഹാരം നാസർ നെസ്റ്റോ അംബാസഡറിൽ നിന്ന് സ്വീകരിച്ചു
    റിയാദിൽ ഇരുപത് വർഷത്തിലേറെയായി സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കുന്ന അംഗ സംഘടനകളിൽ നിന്നുള്ള ആരീഫ് വൈശ്യം വീട്ടിൽ, കബീർ മജീദ്, അലി വാരിയത്ത്, ഹാഷിക് വലപ്പാട്, അസ്ലം പാലത്ത്, ഗഫൂർ കൊയിലാണ്ടി, ഷാജി മഠത്തിൽ, അഷ്‌റഫ് മുണ്ടയിൽ, യൂസഫ് പി പി, അബ്ദുൽസലാം, അലക്‌സാണ്ടർ തങ്കച്ചൻ, മജീദ് മൈത്രി, ഗോപിനാഥ്, അറബ്കോ രാമചന്ദ്രൻ, സിദ്ധിക് തുവ്വൂർ, ജാഫർ കിളിയാനി, റഫീഖ് കൊച്ചിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
    പ്രോഗ്രാം കൺവീനർമാരായ കരീം കാനാമ്പുറം, വിനോദ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. പ്രശസ്ത ഗായകരായ സലീം കോടത്തൂർ, ഷെയ്ഖ അബ്ദുല്ല, സജീർ പട്ടുറുമാൽ, ഖത്തറിൽ നിന്നും റിയാദിലെത്തിയ ഹിബ ബദറുദ്ധീൻ ചാവക്കാട് എന്നിവരുടെ സംഗീതപരിപാടികളും റിയാദിലെ കലാകാരന്മാരുടെയും നൃത്തവിദ്യാലയങ്ങളുടെയും അവതരണങ്ങളും ആഘോഷത്തിന് നിറപ്പകിട്ടേകി.
    ഫുഡ് ഫെസ്റ്റ് കൺവീനർ അലക്സ് കൊട്ടാരക്കരയുടെ നേതൃത്വത്തിൽ നടന്ന മെഗാ ഫുഡ് ഫെസ്റ്റ് മത്സരവും ഹാഷിഖ് വലപ്പാട്, സൈഫുറഹ്‌മാൻ കൊടുങ്ങല്ലൂർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച കളറിങ്, പെൻസിൽ ഡ്രോയിങ് മത്സരങ്ങളും ശ്രദ്ധേയമായി.
    വോളന്റിയർ ക്യാപ്റ്റൻ അഖിനാസ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ ഫോർക ടീമംഗങ്ങളായ സെയ്ദ് ജാഫർ തങ്ങൾ, ഫെർമിസ്, മനാഫ്, ഷാഹിർ, ഷിബു ഉസ്മാൻ, സലാം, നിസാർ പള്ളിക്കശേരി, മജീദ് മൈത്രി, നവാസ് നന്മ എന്നിവർ പ്രോഗ്രാമുകൾ ഏകോപിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Forka
    Latest News
    സൗദി നിഘണ്ടുവിൽ ‘ഭയം’ എന്ന വാക്കില്ല: വെല്ലുവിളികളെ അതിജീവിക്കുമെന്ന് ഊർജമന്ത്രി
    12/10/2026
    ഇരുപത് ഇസ്രായേലികൾക്ക് പരിക്ക്; ലെബനോൻ അതിർത്തിയിൽ വെടിക്കോപ്പുകൾ പൊട്ടിത്തെറിച്ചു
    12/10/2026
    റിയാദിന് ആഘോഷമായി ഫോർക്കാ മെഗാ മേള 2026; ഇരുപതാം വാർഷികം ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്തു
    12/10/2026
    ഫാമിലി കോൺഫറൻസ്; ബവാദി ഏരിയ പ്രചാരണോൽഘാടനം സംഘടിപ്പിച്ചു
    12/10/2026
    ഉംറ ബസ് മറിഞ്ഞു രണ്ടു ഇന്ത്യക്കാര്‍ സൗദിയിൽ മരിച്ചു
    12/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.