റിയാദ്- സൗദി തലസ്ഥാനമായ റിയാദിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂത്തി ആക്രമണങ്ങളെ തുടർന്ന്, റിയാദിലെ സ്കൂളുകൾ ഒരാഴ്ചത്തേക്ക് ഓൺലൈൻ പഠനരീതിയിലേക്ക് മാറുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് ഈ തീരുമാനം. ഇത് സംബന്ധിച്ച് ഞായറാഴ്ച രക്ഷിതാക്കൾക്ക് സ്കൂളുകളിൽ നിന്ന് ഇ-മെയിൽ സന്ദേശങ്ങൾ അയച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സുരക്ഷാ കാരണങ്ങളാൽ വിദ്യാഭ്യാസ മന്ത്രാലയം ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







