ന്യൂഡൽഹി- മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കും വരെ സമരമെന്ന് പ്രഖ്യാപിച്ച് സി ജെ പി. അഭിജീത് ദീപ്കെ കസ്റ്റഡിയിലായതോടെ പാർട്ടിയെ നയിക്കാൻ അജിങ്ക്യ ഷിൻഡെയെ ചുമതലപ്പെടുത്തി. സി ജെ പി പ്രവർത്തകരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പ്രതിഷേധത്തീ ആളിക്കത്തുകയാണ്. ജന്തർ മന്തറിലേക്ക് മാർച്ച് തുടരുമെന്നും പോലീസ് തടഞ്ഞാൽ ‘അവിടെ ജന്തർ മന്തർ’ ആകുമെന്നും അജിങ്ക്യ ഷിൻഡെ പ്രഖ്യാപിച്ചു.
बर्बरता और तानाशाही में मोदी सरकार ने सारी हदें पार कर दी हैं। वोट चोरों को गद्दी छोड़नी पड़ेगी! https://t.co/xuf8wpBtd9
— AAP (@AamAadmiParty) October 10, 2026
ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നേതാക്കളെ വലിച്ചിഴച്ചതോടെ പോലീസും കെജ്രിവാളും തമ്മിൽ ഏറ്റുമുട്ടി.
സി പി ഐ എം നേതാക്കളായ കെ കെ ശൈലജ, എം വി ഗോവിന്ദൻ, കെ എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം പി എന്നിവരും കസ്റ്റഡിയിലാണ്. അതിനിടെ ഐസയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പോലീസ് തടയുകയും നേഹ ബോറയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.







