Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 9
    Breaking:
    • ക്രിസ്റ്റ്യാനോ റൊണാൾഡോയെ സസ്‌പെൻഡ് ചെയ്ത് പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ
    • തെൽ അവീവ് എയർപോർട്ടിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടു: ഫ്ലൈ ദുബായ് കോ-പൈലറ്റിന്റെ ശ്രമം അട്ടിമറിച്ചതായി റിപ്പോർട്ട്
    • ഹോർമുസ് കടലിടുക്കിൽ ഗ്യാസ് ടാങ്കറിന് നേരെ ആക്രമണം; നിയന്ത്രണം ഏറ്റെടുത്തതായി ഇറാൻ
    • സൗദിയിലെ പാക് സൈനിക വിന്യാസം പ്രതിരോധ ആവശ്യങ്ങൾക്ക് മാത്രം: പാകിസ്ഥാൻ
    • രാഷ്ട്രപതിയെ കണ്ട് പ്രതിപക്ഷം; വോട്ട് ചോരിക്ക് തെളിവുണ്ടോയെന്ന് ചോദ്യം, നൽകാമെന്ന് രാഹുൽ ഗാന്ധി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ക്രിസ്റ്റ്യാനോ റൊണാൾഡോയെ സസ്‌പെൻഡ് ചെയ്ത് പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ

    എലീസ മറിയംBy എലീസ മറിയം09/10/2026 Football Sports Sports latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലിസ്ബൺ- ഹെഡ് കോച്ച് ജോർജ് ജീസസുമായുള്ള തർക്കത്തെ തുടർന്ന് അനുമതിയില്ലാതെ ടീം ക്യാമ്പ് വിട്ടതിന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ താൽക്കാലികമായി സസ്‌പെൻഡ് ചെയ്തു. അച്ചടക്ക നടപടിയുടെ ഭാഗമായാണ് സസ്‌പെൻഷൻ ഏർപ്പെടുത്തിയത്.
    യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കിടെ നോർവേയ്ക്കെതിരായ കളിയിൽ പകരക്കാരനായി ഇറക്കാം എന്ന് കോച്ച് നൽകിയ വാക്ക് പാലിച്ചില്ലെന്നും തന്നോട് കള്ളം പറഞ്ഞുവെന്നും ആരോപിച്ച് റൊണാൾഡോ ക്യാമ്പ് വിടുകയായിരുന്നു.

    ക്യാമ്പ് അനുമതിയില്ലാതെ വിട്ടുപോകുന്ന കളിക്കാർക്കെതിരെയുള്ള ഫെഡറേഷന്റെ ആഭ്യന്തര നിയമപ്രകാരം റൊണാൾഡോക്ക് മേൽ താൽക്കാലിക സസ്‌പെൻഷൻ പ്രാബല്യത്തിൽ വരികയായിരുന്നു. ഈ വിഷയം ഇപ്പോൾ അച്ചടക്ക സമിതിയുടെ പരിഗണനയിലാണ്. കുറ്റം തെളിഞ്ഞാൽ 1 മുതൽ 6 മാസം വരെ വിലക്ക് നേരിടേണ്ടി വന്നേക്കാം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അനുമതിയില്ലാതെ ടീം ക്യാമ്പ് വിട്ടതിനെത്തുടർന്ന്, ഒക്ടോബർ ആദ്യവാരം നടന്ന ഡെന്മാർക്ക്, നോർവേ എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ റൊണാൾഡോക്ക് കളിക്കാനായിരുന്നില്ല.
    റൊണാൾഡോ തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റിന് പരസ്യമായി മാപ്പപേക്ഷിച്ചതിനാൽ ശിക്ഷാ കാലാവധി പകുതിയായി കുറയ്ക്കാൻ നിയമമുണ്ട്. അങ്ങനെ വന്നാൽ വരാനിരിക്കുന്ന നവംബറിലെ അന്താരാഷ്ട്ര വിൻഡോയിലെ മത്സരങ്ങളിൽ അദ്ദേഹം തിരിച്ചെത്തിയേക്കും. എന്നാൽ ഒരു മാസത്തിൽ കൂടുതൽ വിലക്ക് നീളുകയാണെങ്കിൽ നവംബറിലെ മത്സരങ്ങളും നഷ്ടമാകും.

    ഫെഡറേഷൻ പരമാവധി ശിക്ഷയായ 6 മാസം വരെ വിലക്ക് നൽകുകയാണെങ്കിൽ, ഈ വർഷം പോർച്ചുഗൽ ദേശീയ ടീമിനായി മറ്റൊരു മത്സരത്തിലും റൊണാൾഡോയ്ക്ക് കളിക്കാൻ കഴിയില്ല. കൂടാതെ നേഷൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ ബാക്കിയുള്ള പ്രധാന മത്സരങ്ങളും, അടുത്ത വർഷം തുടക്കത്തിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളും റൊണാൾഡോക്ക് പൂർണ്ണമായി നഷ്ടമാകും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cristiano Ronaldo portugal football federation
    Latest News
    ക്രിസ്റ്റ്യാനോ റൊണാൾഡോയെ സസ്‌പെൻഡ് ചെയ്ത് പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ
    09/10/2026
    തെൽ അവീവ് എയർപോർട്ടിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടു: ഫ്ലൈ ദുബായ് കോ-പൈലറ്റിന്റെ ശ്രമം അട്ടിമറിച്ചതായി റിപ്പോർട്ട്
    09/10/2026
    ഹോർമുസ് കടലിടുക്കിൽ ഗ്യാസ് ടാങ്കറിന് നേരെ ആക്രമണം; നിയന്ത്രണം ഏറ്റെടുത്തതായി ഇറാൻ
    09/10/2026
    സൗദിയിലെ പാക് സൈനിക വിന്യാസം പ്രതിരോധ ആവശ്യങ്ങൾക്ക് മാത്രം: പാകിസ്ഥാൻ
    09/10/2026
    രാഷ്ട്രപതിയെ കണ്ട് പ്രതിപക്ഷം; വോട്ട് ചോരിക്ക് തെളിവുണ്ടോയെന്ന് ചോദ്യം, നൽകാമെന്ന് രാഹുൽ ഗാന്ധി
    09/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version