ന്യൂഡൽഹി- മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ് ഐ ആറിലെ അപാകതകൾ ഉന്നയിച്ചും ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യാ മുന്നണി നടത്തുന്ന സമരം കൂടുതൽ പ്രക്ഷുബ്ധമായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധി അടക്കമുള്ള എം പിമാരെയും ഇന്ത്യാ മുന്നണി നേതാക്കളെയും പോലീസ് തെരുവിൽ വലിച്ചിഴച്ചു. നേതാക്കളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ നീക്കം പ്രവർത്തകർ തടഞ്ഞതോടെ രംഗം കൂടുതൽ വഷളായി.
LIVE: Opposition MP’s Protest March Against Vote Chori | New Delhi https://t.co/NLcm5kDvc4
— Congress (@INCIndia) October 7, 2026
സമരവേദിയിലെത്തിയ മുഖ്യമന്ത്രി വി ഡി സതീശനും പ്രതിഷേധത്തിൽ പങ്കെടുത്തു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പം സമരവേദിയിലേക്ക് മുഖ്യമന്ത്രി നടന്നെത്തുകയായിരുന്നു. അതിനിടെ, പ്രതിഷേധത്തിനിടെ ഷാഫി പറന്പിൽ എം പിക്ക് പരിക്കേറ്റു.
അതിനിടെ ന്യൂഡൽഹിയിലെ ഷാൻഗ്രി ലാ ഹോട്ടലിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ചെറുത്തുനിൽപ്പ് ഏറ്റുമുട്ടലിലേക്ക് നീങ്ങി.
देशद्रोही और गद्दारों के खिलाफ हमारी लड़ाई रुकने वाली नहीं है https://t.co/k9atPpwDXC
— Congress (@INCIndia) October 7, 2026







