ദുബായ്- യു.എ.ഇയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ ഇത്തിസലാത്ത് 50-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്ക് സൗജന്യ മൊബൈൽ ഡാറ്റ നൽകുന്നു.
ഉപഭോക്താവ് എത്ര വർഷമായി ഇത്തിസലാത്ത് ഉപയോഗിക്കുന്നുണ്ടോ, അതിനനുസരിച്ചാണ് സൗജന്യ ഡാറ്റ ലഭിക്കുക. സാധാരണ ഉപഭോക്താക്കൾക്ക് ഇത്തിസലാത്തിനൊപ്പമുള്ള ഓരോ വർഷത്തിനും 1 ജി ബി സൗജന്യ ഡാറ്റ വീതം ലഭിക്കും. ഉദാഹരണത്തിന്, നിങ്ങൾ 5 വർഷമായി ഇത്തിസലാത്ത് ഉപയോഗിക്കുന്നുണ്ടെങ്കിൽ 5 ജി ബി ഡാറ്റ ലഭിക്കും. ഒക്ടോബർ 12 വരെയാണ് ഓഫർ കാലാവധി.
എമിറാത്തി പ്ലാൻ ഉപഭോക്താക്കൾക്ക്: ഓരോ വർഷത്തിനും 10 ജി ബി സൗജന്യ ഡാറ്റ വീതം ലഭിക്കും.
സൗജന്യ ഡാറ്റ ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാൽ ഒരു ആഴ്ച വരെയാണ് ഇതിന്റെ വാലിഡിറ്റി.
ഇത്തിസലാത്ത് ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച വിവരങ്ങളും ഡാറ്റ ലിങ്കും അടങ്ങിയ എസ്.എം.എസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഓഫർ അറിയാൻ ഫോണിലെ എസ്.എം.എസ് ഇൻബോക്സ് പരിശോധിക്കുകയോ മൈ ഇത്തിസലാത്ത് യു എ ഇ ആപ്ലിക്കേഷൻ പരിശോധിക്കുകയോ ചെയ്യാം.
വാർഷികത്തിന്റെ ഭാഗമായി സ്മാർട്ട്ഫോണുകൾക്കും ആക്സസറികൾക്കും പ്രത്യേക ഡിസ്കൗണ്ടുകളും ഇത്തിസലാത്ത് നൽകുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







