Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 6
    Breaking:
    • ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യക്കാർക്ക് പരിക്ക്
    • കിഴക്ക്-പടിഞ്ഞാറ് പൈപ്പ്ലൈൻ വഴി പ്രതിദിനം 58 ലക്ഷം ബാരൽ എണ്ണ പമ്പ് ചെയ്യുന്നതായി സൗദി ഊർജ മന്ത്രി
    • ഫിഫ സൗഹൃദ ഫുട്‌ബോൾ: ഉറുഗ്വെയോട് ഇന്ത്യക്ക് തോൽവി
    • ഖമീസ് മുശൈത്തില്‍ മിസൈല്‍ ആക്രമണശ്രമം
    • ഫ്ലൈ ദുബായ് വിമാനം വെടിവെച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നതായി റിപ്പോർട്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Top News

    ഫ്ലൈ ദുബായ് വിമാനം വെടിവെച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നതായി റിപ്പോർട്ട്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/10/2026 Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെൽഅവീവ് ദുബായിൽ നിന്ന് തെൽഅവീവിലേക്ക് 150-ലധികം ഇസ്രായേലി യാത്രക്കാരുമായി പറന്ന ഫ്ലൈ ദുബായ് വിമാനം വെടിവെച്ചിടാൻ ഇസ്രായേൽ നീക്കം നടത്തിയിരുന്നതായി റിപ്പോർട്ട്. കോക്ക്പിറ്റിൽ വെച്ച് ക്യാപ്റ്റന് നേരെ ആക്രമണമുണ്ടായതിനെ തുടർന്നാണ് ഇസ്രായേൽ ഇത്തരമൊരു നടപടിക്ക് ഒരുങ്ങിയതെന്ന് സി.ബി.എസ് ന്യൂസ് വ്യക്തമാക്കുന്നു. രണ്ട് ഇസ്രായേലി വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവന്നത്.
    വിമാനത്തിന്റെ കോ-പൈലറ്റ്, ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തതോടെ വിമാനം 14,000 അടിയോളം താഴേക്ക് കുത്തനെ പതിക്കുകയായിരുന്നു. തുടർന്ന് കോക്ക്പിറ്റുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഇസ്രായേലി യുദ്ധവിമാനങ്ങൾ വിന്യസിക്കുകയും വ്യോമമേഖല അടയ്ക്കുകയും ചെയ്തു. 9/11 മാതൃകയിലുള്ള ഭീകരാക്രമണ സാധ്യത മുന്നിൽക്കണ്ട്, അസ്‌റിയേലി ടവറുകൾ, വിമാനത്താവളം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ വിമാനം ഇടിച്ചുകയറുന്നത് തടയാനായിരുന്നു ഇസ്രായേലിന്റെ നീക്കം. രാജ്യത്തിന് ഭീഷണിയാകുന്ന വിമാനങ്ങൾ വെടിവെച്ചിടാനുള്ള പ്രത്യേക നടപടിക്രമത്തിന്റെ ഭാഗമായാണ് ഇത്.
    എന്നാൽ, വിമാനം സൗദി അറേബ്യയുടെ ദിശയിലേക്ക് തിരിഞ്ഞതോടെ ഇസ്രായേലി യുദ്ധവിമാനങ്ങളെ തിരിച്ചുവിളിക്കുകയായിരുന്നു. സൗദി അറേബ്യയും തങ്ങളുടെ യുദ്ധവിമാനങ്ങൾ വിന്യസിച്ചിരുന്നു. ഒടുവിൽ ക്യാപ്റ്റനും യാത്രക്കാരും ചേർന്ന് കോ-പൈലറ്റിനെ കീഴ്പ്പെടുത്തിയതിനെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fly dubai
    Latest News
    ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യക്കാർക്ക് പരിക്ക്
    06/10/2026
    കിഴക്ക്-പടിഞ്ഞാറ് പൈപ്പ്ലൈൻ വഴി പ്രതിദിനം 58 ലക്ഷം ബാരൽ എണ്ണ പമ്പ് ചെയ്യുന്നതായി സൗദി ഊർജ മന്ത്രി
    06/10/2026
    ഫിഫ സൗഹൃദ ഫുട്‌ബോൾ: ഉറുഗ്വെയോട് ഇന്ത്യക്ക് തോൽവി
    06/10/2026
    ഖമീസ് മുശൈത്തില്‍ മിസൈല്‍ ആക്രമണശ്രമം
    06/10/2026
    ഫ്ലൈ ദുബായ് വിമാനം വെടിവെച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നതായി റിപ്പോർട്ട്
    06/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version