ന്യൂദൽഹി- വോട്ടു മോഷണം നടത്തി രാജ്യത്തെ വഞ്ചിക്കുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണൽ ഗ്യാനേഷ് കുമാർ ചെയ്തതെന്നും അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി ഉടൻ അറസ്റ്റ് ചെയ്യണം. കോൺഗ്രസ് ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ചുമതലയുള്ളവർ, സംസ്ഥാന അധ്യക്ഷന്മാർ, പോഷകസംഘടനകളുടെ മേധാവികൾ എന്നിവർ ഇന്ന് ‘ഇന്ദിരാ ഭവനിൽ’ നിർണായക യോഗം ചേർന്നു.
ഗ്യാനേഷ് കുമാർ ഒന്നാന്തരം തട്ടിപ്പുകാരനാണെന്നും കോൺഗ്രസ് ആരോപിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഫോം-6 ൽ മാറ്റങ്ങൾ വരുത്തിയത് എന്ന് സെപ്റ്റംബർ 26-ന് ജ്ഞാനേഷ് കുമാർ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ ഫോറം ആറിൽ ഒരു മാറ്റവും അംഗീകരിച്ചിട്ടില്ല എന്നാണ് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിരിക്കുന്നു. ഗ്യാനേഷ് കുമാർ രാജ്യം മുഴുവൻ വോട്ടമോഷണം നടത്തുകയാണ്. ഇപ്പോൾ പിടിക്കപ്പെട്ടപ്പോൾ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇത്തരം തട്ടിപ്പുകൾ നടത്തുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി (സംഘടന) കെ.സി. വേണുഗോപാൽ എം.പി, പ്രിയങ്ക ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







