ദോഹ- മാഹി പന്തക്കൽ സ്വദേശി ഖത്തറിൽ കുഴഞ്ഞു വീണു മരിച്ചു. മൂലക്കടവ് ഗവ. എൽ.പി. സ്‌കൂളിന് സമീപം ദാറുൽ അമാനിൽ കെ.കെ. റമീസ് (49) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ താമസസ്ഥലത്ത് നിന്ന് ജോലി സ്ഥലത്തേക്ക് പോകുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.
പിതാവ് അബ്ദുള്ള. മാതാവ് സുഹറ. മക്കൾ: ഹാദി അമൻ, റിൻസ മറിയം, ആയിഷ ഇസ്‌വ (മൂവരും വിദ്യാർഥികൾ). സഹോദരങ്ങൾ: റംഷാദ്, റാഷിദ്, മുഫീദ് (ദുബായ്), ഷഹാന, മുർഷിദ്.
മൃതദേഹം നാട്ടിലെത്തിച്ച് മൂലക്കടവ് ജുമാ മസ്ജിദിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







