Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 30
    Breaking:
    • സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി
    • റിയാദ് ഇന്ത്യന്‍ എംബസിയില്‍ നാളെ ഓപണ്‍ ഹൗസ്,സഹായങ്ങള്‍ക്ക് ഉദ്യോഗസ്ഥരുമായി സംവദിക്കാം
    • മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി
    • ദുബായ്- തെൽ അവീവ് ഫ്ലൈ ദുബായ് വിമാനത്തിലെ തർക്കത്തിനിടയിൽ സഹ പൈലറ്റിന് കുത്തേറ്റു
    • അറബിക്കടലിൽ ഇറാനിയൻ ബോട്ടിൽ നിന്ന് 3,000 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടികൂടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദുബായ്- തെൽ അവീവ് ഫ്ലൈ ദുബായ് വിമാനത്തിലെ തർക്കത്തിനിടയിൽ സഹ പൈലറ്റിന് കുത്തേറ്റു

    എലീസ മറിയംBy എലീസ മറിയം30/09/2026 Gulf Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വിമാനത്തിലെ യാത്രക്കാരന്റെ വസ്ത്രത്തിൽ രക്തക്കറ പുരണ്ട നിലയിൽ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- ദുബായിൽ നിന്ന് ഇസ്രായേലിലെ തെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിലെ പൈലറ്റുമാർ തമ്മിലുള്ള കൈയ്യാങ്കളിയിൽ ഒരു പൈലറ്റിന് കുത്തേറ്റു. വിമാനം അടിയന്തരമായി സൗദി അറേബ്യയിൽ ലാൻഡ് ചെയ്യേണ്ടി വന്ന സംഭവത്തിന് പിന്നിൽ പൈലറ്റുമാർ തമ്മിലുള്ള തർക്കമാണെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഒരു പൈലറ്റിന് കുത്തേറ്റ വിവരം പുറത്തുവന്നത്.

    ദുബായ്-തെൽ അവീവ് ഫ്ലൈദുബായ് വിമാനം ഹൈജാക്ക് ചെയ്തതല്ല, വഴി തിരിച്ചുവിടാൻ കാരണം പൈലറ്റുമാർ തമ്മിലുള്ള തർക്കം

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എഫ് ഇസഡ് 1073 ബോയിംഗ് 737 വിമാനത്തിലാണ് ഈ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കോക്ക്പിറ്റിൽ വെച്ച് വിമാനത്തിലെ രണ്ട് പൈലറ്റുമാർ തമ്മിൽ കടുത്ത തർക്കവും ശാരീരികമായ കൈയേറ്റവും ഉണ്ടാകുകയായിരുന്നു. തർക്കത്തിനിടയിൽ ഒരു പൈലറ്റ് സഹ പൈലറ്റിനെ പോക്കറ്റ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കോക്ക്പിറ്റിന് സമീപം രക്തക്കറകൾ കണ്ടതായി ചില യാത്രക്കാർ സാക്ഷ്യപ്പെടുത്തി. എന്നാൽ ഇവരുടെ പരിക്കുകൾ എത്രത്തോളം ആഴമുള്ളതാണെന്നതിനെക്കുറിച്ച് എയർലൈൻസോ സുരക്ഷാ ഏജൻസികളോ കൃത്യമായ മെഡിക്കൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

    🇮🇱✈️🇸🇦 Cockpit fight on flydubai flight to Tel Aviv triggers hijack code, steep dive and emergency landing in Saudi Arabia

    Flydubai flight FZ1073, a Boeing 737 MAX 8 from Dubai to Tel Aviv, squawked 7700 (general emergency) and then 7500 (unlawful interference) about 90 minutes… pic.twitter.com/aSkHDc8Rop

    — 🔥🗞The Informant (@theinformant_x) September 30, 2026

    വിമാനം താഴേക്ക് പതിക്കുന്നതിനിടയിൽ കോക്ക്പിറ്റ് വാതിൽ ബലമായി തുറന്ന് ജീവനക്കാരും ചില യാത്രക്കാരും ചേർന്നാണ് അക്രമം നടത്തിയ പൈലറ്റിനെ കീഴ്‌പ്പെടുത്തിയതും കെട്ടിയിട്ടതും.
    അതേസമയം, പൈലറ്റുമാരിലൊരാൾ വിമാനം തകർക്കാൻ ശ്രമിച്ച പൈലറ്റിനെയാണ് കുത്തിയതെന്നും, തുടർന്ന് സഹ പൈലറ്റും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു എന്നും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിനുള്ളിൽ രക്തക്കറകൾ കണ്ടതായി യാത്രക്കാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
    നേരത്തേ വിമാനം ഹൈജാക്ക് ചെയ്തുവെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. പിന്നീട് ഇതൊരു ഹൈജാക്കിംഗ് അല്ലെന്നും പൈലറ്റുമാർ തമ്മിലുള്ള പശ്‌നമാണെന്നും സുരക്ഷാ ഏജൻസികൾ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് വിമാനം വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് സുരക്ഷിതമായി വഴിതിരിച്ചുവിട്ട് ലാൻഡ് ചെയ്യുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    FlyDuabi Pilot
    Latest News
    സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി
    30/09/2026
    റിയാദ് ഇന്ത്യന്‍ എംബസിയില്‍ നാളെ ഓപണ്‍ ഹൗസ്,സഹായങ്ങള്‍ക്ക് ഉദ്യോഗസ്ഥരുമായി സംവദിക്കാം
    30/09/2026
    മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി
    30/09/2026
    ദുബായ്- തെൽ അവീവ് ഫ്ലൈ ദുബായ് വിമാനത്തിലെ തർക്കത്തിനിടയിൽ സഹ പൈലറ്റിന് കുത്തേറ്റു
    30/09/2026
    അറബിക്കടലിൽ ഇറാനിയൻ ബോട്ടിൽ നിന്ന് 3,000 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടികൂടി
    30/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version