Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 27
    Breaking:
    • മക്ക ഒ.ഐ.സി.സിയുടെ സ്വീകരണവും ഉമ്മൻ ചാണ്ടി വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു, മന്ത്രി ടി സിദ്ദീഖ് മുഖ്യാതിഥി
    • ദേശീയതലത്തിൽ മുസ്ലിം ലീഗ് കൂടുതൽ കരുത്താർജിക്കും- മുനവ്വറലി തങ്ങൾ
    • 34 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച ജോസ് സ്‌കറിയക്ക് യാത്രയയപ്പ് നൽകി
    • മയക്കുമരുന്ന് കടത്തിൽ ഇന്നും വധശിക്ഷ, ഒരിക്കലും പഠിക്കാതെ നിയമലംഘകർ
    • മയക്കുമരുന്ന് കടത്തിയ കേസിൽ കണ്ണൂർ സ്വദേശിക്ക് ദമാമിൽ വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മയക്കുമരുന്ന് കടത്തിൽ ഇന്നും വധശിക്ഷ, ഒരിക്കലും പഠിക്കാതെ നിയമലംഘകർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/09/2026 Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സൗദിയിൽ ഒരു മലയാളിക്ക് വധശിക്ഷ നടപ്പാക്കിയതിന്റെ ഞെട്ടലിലാണ് പ്രവാസ ലോകം. നേരത്തെയും നിരവധി മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് മയക്കുമരുന്ന് കേസിൽ സൗദി അടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിന്റെ (41) ശിക്ഷയാണ് ഇന്ന് (ഞായറാഴ്ച) രാവിലെ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കിയ വിവരം സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിക്കുകയും ഇന്ത്യൻ എംബസിക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് കൈമാറുകയും ചെയ്തു.

    സാമൂഹ്യപ്രവർത്തകരും മലയാളി സംഘടനകളും ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങളെ സംബന്ധിച്ച് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട് കുറ്റം തെളിയിക്കപ്പെട്ടാൽ വധശിക്ഷ ഉറപ്പാണ്. മുന്നറിയിപ്പുകൾ നൽകിയിട്ടും പലരും ഇപ്പോഴും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഖാത്ത് കടത്തിയതുമായി ബന്ധപ്പെട്ട് ഒട്ടേറെ പേർ ഇപ്പോഴും വിവിധ ജി.സി.സി രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നുണ്ട്. ഇതിലും മാരകമായ എം.ഡി.എം.എ കടത്തിയതിനും കൈവശം വെച്ചതിനും ആളുകൾ ഇപ്പോഴും ജയിലിൽ കഴിയുന്നുണ്ട്. കടുത്ത ശിക്ഷയാണ് ഇവരെ കാത്തിരിക്കുന്നത്.

    ഇന്ന് വധശിക്ഷ നടപ്പാക്കിയ അബൂട്ടിയുടെ കേസിനാസ്പദമായ സംഭവം നടന്നത് 2023-ലാണ്. ഒമാനിൽ നിന്ന് കരമാർഗ്ഗം സൗദി അറേബ്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിൽ വെച്ചാണ് ഇദ്ദേഹത്തെ സൗദി സുരക്ഷാസേന പിടികൂടിയത്. 43 കിലോഗ്രാമോളം വരുന്ന മാരകമായ മയക്കുമരുന്ന് ശേഖരം വാഹനത്തിൽ നിന്ന് കണ്ടെടുത്തിരുന്നു.

    തുടർന്ന് നടന്ന വിചാരണയിൽ വിചാരണക്കോടതിയും പിന്നീട് അപ്പീൽ കോടതിയും പ്രതിക്ക് വധശിക്ഷ ശരിവെക്കുകയായിരുന്നു. സുപ്രീം കോടതിയുടെയും അംഗീകാരത്തിന് ശേഷം സൗദി ഭരണാധികാരിയുടെ രാജകീയ ഉത്തരവ് (റോയൽ ഡിക്രി) പുറപ്പെടുവിച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പിലാക്കിയത്.

    ഒമാനിൽനിന്ന് സൗദി വഴി നാട്ടിലേക്ക് വരാനാണ് അബൂട്ടി പദ്ധതിയിട്ടിരുന്നത്. മറ്റൊരാൾ ഏൽപ്പിച്ച വാഹനമായിരുന്നു കൈവശമുണ്ടായിരുന്നതെന്നും അതിൽ മയക്കുമരുന്ന് ഉള്ള വിവരം അറിയില്ലായിരുന്നുവെന്നാണ് അബൂട്ടി ബന്ധുക്കളോട് പറഞ്ഞിരുന്നത്. വാഹനം അബൂട്ടിയുടെ പേരിലായിരുന്നു. ഡെലിവറി മേഖലയിൽ ജോലി ചെയ്തിരുന്നയാളായിരുന്നു അബൂട്ടി. നേരത്തെ കണ്ണൂരിലെ ടൈൽ കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഒമാനിൽനിന്ന് സൗദി വഴി നാട്ടിലേക്ക് വരാന്നിരുന്ന അബൂട്ടിയെ പറ്റി പിന്നീട് വിവരം ലഭിക്കാത്തിനെ തുടർന്ന് ഇദ്ദേഹത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. പിന്നീടാണ് ജയിലിലാണ് എന്ന വിവരം പുറത്തുവന്ന്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abooty Vellayil Drug
    Latest News
    മക്ക ഒ.ഐ.സി.സിയുടെ സ്വീകരണവും ഉമ്മൻ ചാണ്ടി വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു, മന്ത്രി ടി സിദ്ദീഖ് മുഖ്യാതിഥി
    27/09/2026
    ദേശീയതലത്തിൽ മുസ്ലിം ലീഗ് കൂടുതൽ കരുത്താർജിക്കും- മുനവ്വറലി തങ്ങൾ
    27/09/2026
    34 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച ജോസ് സ്‌കറിയക്ക് യാത്രയയപ്പ് നൽകി
    27/09/2026
    മയക്കുമരുന്ന് കടത്തിൽ ഇന്നും വധശിക്ഷ, ഒരിക്കലും പഠിക്കാതെ നിയമലംഘകർ
    27/09/2026
    മയക്കുമരുന്ന് കടത്തിയ കേസിൽ കണ്ണൂർ സ്വദേശിക്ക് ദമാമിൽ വധശിക്ഷ നടപ്പാക്കി
    27/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.