സൻആ- യെമനിലെ തായിസ് പ്രവിശ്യയിൽ ഹൂത്തി വിമതരുടെ നുഴഞ്ഞുകയറ്റശ്രമം തടഞ്ഞ് സൗദി അറേബ്യയുടെ പിന്തുണയുള്ള യെമൻ സർക്കാർ സേന. ഏദൻ, ലഹ്ജ്, തായിസ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന പാതക്ക് സമീപമുള്ള തായിസ് പ്രവിശ്യയിലേക്കാണ് ഹൂത്തികൾ നുഴഞ്ഞുകയറാൻ ശ്രമിച്ചത്.
ഹൈഫാൻ ഏരിയയിലെ വാദി അൽ മഖ്തറയിലേക്ക് ഹൂത്തികൾ കടക്കാൻ ശ്രമിച്ചതോടെ ബുധനാഴ്ച രാത്രി പ്രാദേശിക സമയം 10.10ഓടെ കനത്ത ഏറ്റുമുട്ടലുണ്ടായി.
ഏദൻ, ലഹ്ജ്, തായിസ് എന്നിവയ്ക്കിടയിൽ സാധാരണക്കാരും കച്ചവടക്കാരും ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന സുപ്രധാന പാതയാണ് ഹൂത്തികൾ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







