Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 22
    Breaking:
    • പരസ്പര വിസ ഇളവ് കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യയും പാകിസ്ഥാനും
    • മന്ത്രിമാർ അർമാദിക്കുകയാണ്, അഹങ്കാരത്താലും അഹന്തയാലും
    • അറബ് സുഗന്ധ പാരമ്പര്യത്തിന്റെ വേദിയിൽ മലയാളിയുടെ കൈയൊപ്പ്; എമറാത്തി വനിതകൾക്ക് സുഗന്ധത്തിന്റെ പാഠവുമായി യൂസുഫ് ഭായ്
    • ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ‘ഓപ്പൺ ഹൗസ്’ സെപ്റ്റംബർ 30-ന്; പരാതികൾ നേരിട്ട് ബോധിപ്പിക്കാം
    • മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Articles

    മന്ത്രിമാർ അർമാദിക്കുകയാണ്, അഹങ്കാരത്താലും അഹന്തയാലും

    യദു നന്ദുBy യദു നന്ദു22/09/2026 Articles Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പത്തുവർഷത്തെ ഇടവേളക്ക് ശേഷമാണ് കേരളത്തിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഒരു സർക്കാരുണ്ടാകുന്നത്. തുടർച്ചയായ പരാജയങ്ങളിൽനിന്ന്, പ്രത്യേകിച്ച് കേരളത്തിൽ ആദ്യമായി തുടർഭരണം സംഭവിച്ചതിന്റെ കൂടി പശ്ചാതലത്തിൽ യു.ഡി.എഫിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല എന്ന സഹചര്യം നിലനിൽക്കെയാണ് മിന്നുന്നജയം സ്വന്തമാക്കി യു.ഡി.എഫ് അധികാരത്തിലെത്തിയത്. പ്രതീക്ഷിച്ചതുപോലെ തുടക്കം ഏവരെയും ആഹ്ലാദിപ്പിക്കുന്ന തരത്തിലാണ് വി.ഡി സതീശൻ നിർവഹിച്ചത്. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്ര, ആശ വർക്കർമാരുടെ ഓണററേറിയം വർധിപ്പിച്ചത് തുടങ്ങി നിരവധി മേഖലകളിൽ യു.ഡി.എഫ് സർക്കാർ ജനങ്ങളുടെ പിന്തുണയും സ്വീകാര്യതയും സ്വന്തമാക്കി.

    എന്നാൽ ഈയിടെയുണ്ടായ വിവാദങ്ങൾ യു.ഡി.എഫ് മന്ത്രിസഭയുടെ പ്രതിച്ഛായയെ ഉലച്ചുകളയുന്നതാണ്. മുഖ്യമന്ത്രി വി.ഡി സതീശൻ അടക്കം ഇക്കാര്യത്തിൽ പ്രതിക്കൂട്ടിലാണ് എന്നതാണ് ഏറെ വിചിത്രം. മുഖ്യമന്ത്രിയാകുന്നതിന് മുമ്പു തന്നെ വി.ഡി സതീശൻ നടത്തിയ സ്വകാര്യയാത്രയും പിന്നീടുള്ള അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ യാത്രയും ഏറ്റവും ഒടുവിലുണ്ടായ ചാർട്ടേഡ് വിമാനയാത്രയുമെല്ലാം ഏറെ സംശയങ്ങൾക്കാണ് ഇടനൽകുന്നത്.

    സർക്കാർ ഖജനാവിന് ഒരു പൈസയുടെ നഷ്ടം ഇല്ല എന്നു പറയുമ്പോഴും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സൗജനം നൽകുന്നവർ ഒന്നും വെറുതെ നൽകില്ല എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. സീസറിന്റെ ഭാര്യ സംശയത്തിനതീതയാകണം എന്നു പറയുന്നതു പോലെ തന്നെയാണ് ഇക്കാര്യത്തിലുമുള്ളത്. സൗജന്യം സ്വീകരിക്കുന്നത് ജനങ്ങൾക്ക് സംശയത്തിനിടയാക്കും. സുതാര്യത ഉണ്ടായിരിക്കുക എന്നത് ഒരു ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം അത്യാവശ്യം വേണ്ട കാര്യമാണ്. ഇക്കാര്യത്തിലും അത് സംഭവിക്കുക തന്നെ വേണം.

    മന്ത്രിമാരുടെ വിദേശയാത്ര
    ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, തദ്ദേശവകുപ്പ് മന്ത്രി കെ.എം ഷാജി, കായിക മന്ത്രി ജനീഷ്, ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് എന്നീ മന്ത്രിമാരാണ് ഇതോടകം വിദേശയാത്ര നടത്തിയിരിക്കുന്നത്. ഇതിൽ ഷാജി ഇപ്പോഴും വിദേശത്താണ്. പി.സി വിഷ്ണുനാഥ് മാത്രമാണ് ഔദ്യോഗിക പരിപാടികൾക്കായി യാത്ര ചെയ്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സുഹൃത്തിന്റെ റേഞ്ച് റോവർ കാറുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കുന്ന സമയത്താണ് കെ.എം ഷാജി യൂറോപ്യൻ പര്യടനത്തിനായി തിരിച്ചത്. റിയാദിലെ വ്യാപാരിയായ സുഹൃത്തിന്റെ കാറാണ് താൻ ഉപയോഗിച്ചതെന്നും വീട്ടിൽ ഉപയോഗിക്കാതെ കിടക്കുന്ന കാറുണ്ടെങ്കിൽ ഉപയോഗിച്ച് വിവാദമാക്കി തരാം എന്നുമായിരുന്നു ഇത് സംബന്ധിച്ച് ഷാജി വിശദീകരിച്ചത്.

    എന്നാൽ കാറിന്റെ കാര്യത്തിൽ വിവാദം പരിധി വിട്ടതോടെ അപകടം മനസിലാക്കിയ ഷാജി കാർ തിരിച്ചുകൊടുക്കുകയും ചെയ്തു. സ്വകാര്യ കാർ ഉപയോഗിക്കാൻ മന്ത്രിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും സൗജന്യങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് വാദവും പ്രതിവാദവും ഇപ്പോഴും അരങ്ങു തകർക്കുകയാണ്. സമാനമായ വിവാദമാണ് ഷാജിയുടെ വിദേശപര്യടനത്തിലുമുള്ളത്. കായിക മന്ത്രി ജനീഷും വിദേശയാത്ര സംബന്ധിച്ച് നൽകിയ വിശദീകരണം പരിഹാസ്യമായിരുന്നു. തന്ത വൈബുള്ള ആളല്ല താനെന്നും തുടങ്ങിയ വിശദീകരണമായിരുന്നു അദ്ദേഹം നൽകിയത്.

    വി.ഡി സതീശൻ സർക്കാർ അധികാരത്തിലെത്തി വെറും നാലുമാസത്തിനകമാണ് ഇത്തരത്തിൽ വിവാദങ്ങളുണ്ടായിരിക്കുന്നത്. സാധാരണ ഗതിയിൽ ഒരു സർക്കാരിന്റെ അവസാന കാലത്തോ അല്ലെങ്കിൽ പകുതി സമയം പിന്നിടുമ്പോഴോ മാത്രമുണ്ടാകുന്ന വിവാദങ്ങൾ തുടക്കത്തിൽ തന്നെ സംഭവിച്ചിരിക്കുന്നു. ഉദ്യോഗസ്ഥ-പാർട്ടിതലങ്ങളിലല്ല വിവാദങ്ങളുണ്ടായിരിക്കുന്നത്, പകരം മന്ത്രിമാരുടെ തന്നെ അലംഭാവത്താലും അഹന്തയിലുമാണ് എന്നതാണ് ഏറെ ശ്രദ്ധേയം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala KM SHAJI Ministers OJ Janeesh VD Satheehsan
    Latest News
    പരസ്പര വിസ ഇളവ് കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യയും പാകിസ്ഥാനും
    22/09/2026
    മന്ത്രിമാർ അർമാദിക്കുകയാണ്, അഹങ്കാരത്താലും അഹന്തയാലും
    22/09/2026
    അറബ് സുഗന്ധ പാരമ്പര്യത്തിന്റെ വേദിയിൽ മലയാളിയുടെ കൈയൊപ്പ്; എമറാത്തി വനിതകൾക്ക് സുഗന്ധത്തിന്റെ പാഠവുമായി യൂസുഫ് ഭായ്
    22/09/2026
    ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ‘ഓപ്പൺ ഹൗസ്’ സെപ്റ്റംബർ 30-ന്; പരാതികൾ നേരിട്ട് ബോധിപ്പിക്കാം
    22/09/2026
    മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
    22/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.