ദുബൈ- യു.എ.ഇയുടെ 55-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ലാ സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പിന്റെ ബ്രോഷർ പ്രകാശനം. സി.എച്ച്. സെന്റർ കാസർഗോഡ് വർക്കിംഗ് ചെയർമാനും സിറ്റി ഗോൾഡ് മാനേജിംഗ് ഡയറക്ടറുമായ അബ്ദുൽ കരീം കൊളിയാട് നിർവഹിച്ചു.
ഡിസംബർ 2-ന് രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ദുബൈ ജദ്ദാഫ് ബ്ലഡ് ഡൊണേഷൻ സെന്ററിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. യു.എ.ഇയുടെ ദേശീയ ദിനാഘോഷങ്ങൾക്ക് സാമൂഹിക പ്രതിബദ്ധതയുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും സന്ദേശം പകരുക എന്ന ലക്ഷ്യത്തോടെയാണ് കെ.എം.സി.സി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ പത്തുവർഷത്തിലേറെയായി യു.എ.ഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് തുടർച്ചയായി മെഗാ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്ന കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾക്ക് ദുബൈ ഹെൽത്തിന്റെ പ്രശംസാപത്രങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രവാസലോകത്ത് സാമൂഹിക സേവന രംഗത്ത് കെ.എം.സി.സി നടത്തുന്ന സജീവ ഇടപെടലുകളുടെ തുടർച്ച കൂടിയാണ് ഈ വർഷത്തെ രക്തദാന ക്യാമ്പ്.
ക്യാമ്പിൽ പങ്കുചേർന്ന് രക്തദാനമെന്ന മഹത്തായ സേവനത്തിൽ പങ്കാളികളാകാൻ മുഴുവൻ സുമനസ്സുകളോടും സംഘാടകർ അഭ്യർഥിച്ചു. ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി , അധ്യക്ഷത വഹിച്ചു
ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ സ്വാഗതം പറഞ്ഞു.
അബ്ദുള്ള ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഇസ്മായിൽ ഏറാമല ഇബ്രാഹിം മുറിച്ചാണ്ടി റയിസ് തലശ്ശേരി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, പിവി നാസർ, കെ പി എ സലാം, ഷഫീക് തിരുവനന്തപുരം, ഒ മൊയ്തു, അഹമ്മദ്, ഹനീഫ് ചെർക്കള തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ജില്ലാ ഭാരവാഹികളായ ജില്ലഭാരവാഹികളായ സി എച്ച് നൂറുദ്ദീൻ, സലാം തട്ടാനിച്ചേരി, ഇസ്മായിൽ നാലാം വാതുക്കൽ, പി പി റഫീഖ് പടന്ന, കെ പി അബ്ബാസ് കളനാട്, മൊയ്ദീൻ അബ്ബ, ഹസ്സൈനാർ ബീജന്തടുക്ക, സുബൈർ അബ്ദുള്ള, ഹനീഫ ബാവ, ഫൈസൽ മൊഹ്സിൻ, അഷ്റഫ് ബായാർ, സുബൈർ കുബണൂർ, സി എ ബഷീർ പള്ളിക്കര, ബഷീർ പാറപള്ളി, പി ഡി നൂറുദ്ദീൻ, സിദ്ധീഖ് ചൗക്കി, റഫീഖ് എ സി ചെറുവത്തുർ, ആസിഫ് ഹൊസങ്കടി റഷീദ് ഹാജി കല്ലിങ്ങാൽ. ഇബ്രാഹിം ബെരിക്കെ, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, ഖാലിദ് പാലാക്കി, എ.ജി.എ. റഹ്മാൻ, സൈഫുദ്ദീൻ കെ.എം., ഹസ്കർ ചൂരി, ഹനീഫ് കട്ടക്കാൽ, റഷീദ് ആവിയിൽ , റഷീദ് പടന്ന, മൻസൂർ മർത്യ, ഉപ്പി കല്ലങ്കൈ, നംഷാദ് പൊവ്വൽ, സലാം മാവിലാടം.. ൈൻഡ്നെസ് ബ്ലഡ് ഡൊണേഷൻ ടീം പ്രതിനിധികളായ അൻവർ വയനാട്, ഷിഹാബ് തെരുവത്ത് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ട്രഷറർ ഡോക്ടർ ഇസ്മായിൽ നന്ദി പറഞ്ഞു



