റിയാദ്- കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഐ.ടി സാങ്കേതിക സംഗമം ‘ടെക്ബ്രിഡ്ജ് 2026’ സംഘടിപ്പിച്ചു. റാഡിസൺ എയർപോർട്ട് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അബുദാബി കൊമേഷ്യൽ ബാങ്കിലെ സീനിയർ സൊല്യൂഷൻ ആർക്കിടെക്റ്റ് ഗോകുൽ ത്യാഗരാജൻ മുഖ്യപ്രഭാഷണം നടത്തി. അമീർ ഖാൻ സ്വാഗതം പറഞ്ഞു. കെ.ഇ.എഫ്.ആറിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അബ്ദുൽ നിസാർ സംസാരിച്ചു. ഐ ടി വിങ് പ്രതിനിധി മുഹമ്മദ് ഷഹീർ പരിപാടിയുടെ അവലോകനം നടത്തി.
തുടർന്നുള്ള സെഷനുകളിൽ മാഗ്ന എഐയിലെ റാപ്പിഡ് ഇന്നൊവേഷൻ മാനേജർ മുഹമ്മദ് തയ്യാർ, അൽ റൗവാദ് ഇന്റർനാഷണൽ സ്‌കൂളിലെ ക്രോസ്‌കരിക്കുലർ പ്രോഗ്രാം കോച്ച് ഡോ. മുഹമ്മദ് അബ്ദുൽ മതീൻ, റെഡ് സീ ഗ്ലോബലിലെ ഫിനാൻസ് ലീഡ് മുഹമ്മദ് ഷാഹിദ്, പ്രോജക്ട് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം അസോസിയേറ്റ് ഡയറക്ടർ പാന്റലിമോൻ ഒയ്കൊണോമോ (ഡി ജി ഡി എ) എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
എഞ്ചിനീയറിംഗ് മേഖലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം, ഇതിലൂടെ ഉയർന്നുവരുന്ന അവസരങ്ങളും വെല്ലുവിളികളും, ഭാവിയിലെ മാറ്റങ്ങളെ നേരിടാൻ എഞ്ചിനീയർമാർ എങ്ങനെ തയ്യാറെടുക്കണം തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു.
ഇ എൽ എം എ ഐ സീനിയർ മാനേജർ താരിഖ് ഖാലിദ്, എൻ ടി ടി ഡേറ്റ ഹെഡ് ഓഫ് എ ഐ കൺസൾട്ടിംഗ് മനോജ് ഉണ്ണികൃഷ്ണൻ, സൗദി ഇൻവെസ്റ്റ്മെന്റ് ബാങ്ക് അഡൈ്വസർ സജീവ് മേനോൻ, ടെക് പ്രോക്സിമ എക്സിക്യൂട്ടീവ് ഡയറക്ടർ ഷെയ്ഖ് സലീം, അന്താരാഷ്ട്ര പ്രഭാഷക ഷൈല കോയ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുത്തു. കെ ഇ എഫ് ഐ ടി വിങ്ങ് അംഗം സുബിൻ വിജയൻ മോഡറേറ്റ് ചെയ്തു.
കഴിഞ്ഞ ഒരു വർഷത്തിനിടെ തങ്ങളുടെ അറിവും പ്രൊഫഷണൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനായി വിവിധ പ്രൊഫഷണൽ സർട്ടിഫിക്കേഷനുകൾ നേടിയ കെ ഇ എഫ് അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. സാങ്കേതിക മേഖലയിലെ തുടർച്ചയായ പഠനത്തിനും നൈപുണ്യ വികസനത്തിനും അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ അംഗീകാരം നൽകിയത്.
കെ ഇ എഫ് അംഗങ്ങളിൽ നിന്ന് ലഭിച്ച വിവിധ നൂതന ആശയങ്ങളിൽ നിന്ന് ടെക്ബ്രിഡ്ജ് 2026ലേക്ക് അവതരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട റഫ്ഷാദിനെയും സിബിലിനെയും ചടങ്ങിൽ ആദരിച്ചു. റമീസ് നൂർ മഹൽ നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







