Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 19
    Breaking:
    • മുഖം മറച്ചുള്ള വസ്ത്രം ധരിക്കരുത്, കനത്ത ശിക്ഷ ലഭിക്കും, പോർച്ചുഗൽ സന്ദർശിക്കുന്ന പൗരൻമാർക്ക് മുന്നറിയിപ്പുമായി സൗദി
    • നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പ്: മമതയുടെ പിന്തുണ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ
    • യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി
    • ഇന്തോനേഷ്യയിൽ വ്യഭിചാരക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട യുവതിക്കും യുവാവിനും 100 വീതം ചാട്ടവാറടി നൽകി
    • ഹൂത്തികളെ ഇറാൻ നിയന്ത്രിക്കണമെന്ന്, സൗദി അറേബ്യയെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്നും പാക് സൈനിക വക്താവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പ്: മമതയുടെ പിന്തുണ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/09/2026 India Top News 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊൽക്കത്ത- ഒക്ടോബർ 6-ന് നടക്കുന്ന നന്ദിഗ്രാം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് തൃണമൂൽ കോൺഗ്രസിലെ മമത വിഭാഗം പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം, ഒരു പഴയ കൊലപാതകക്കേസുമായി ബന്ധപ്പെടുത്തി അദ്ദേഹത്തെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന്റെ പേരിൽ നാല് അറസ്റ്റ് വാറന്റുകൾ നിലവിലുണ്ടെന്നാണ് വിവരം.

    2007-ൽ നടന്ന നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭകാലത്തെ കൊലപാതകക്കേസുമായി ബന്ധപ്പെടുത്തിയാണ് പ്രധാന്റെ ഇന്നത്തെ അറസ്റ്റ്. മമതാ ബാനർജിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായകമായ പോരാട്ടങ്ങളിലൊന്നായിരുന്നു 2007-ലെ നന്ദിഗ്രാം സമരം. 34 വർഷം ബംഗാൾ ഭരിച്ച ഇടതു മുന്നണിക്കെതിരെ ശക്തമായ പ്രചാരണം കെട്ടിപ്പടുക്കാൻ തൃണമൂൽ കോൺഗ്രസിനെ സഹായിച്ചത് ഈ സമരമായിരുന്നു. തുടർന്ന് 2011-ൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ വരുകയും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഭരണം പിടിക്കുന്നത് വരെ തുടർച്ചയായി സംസ്ഥാനം ഭരിക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വെള്ളിയാഴ്ച കാളിഘട്ടിലെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ, നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് മമതാ ബാനർജി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മമത വിഭാഗത്തിന്റെ സ്ഥാനാർത്ഥി സഞ്ചിത പ്രധാൻ ദേ പത്രിക പിൻവലിച്ചതിനെ തുടർന്നാണ് മമതയുടെ ഈ നീക്കമുണ്ടായത്. സുവേന്ദു അധികാരിയുടെ പ്രലോഭനത്തിൽ വഴങ്ങിയാണ് തങ്ങളുടെ സ്ഥാനാർത്ഥി പത്രിക പിൻവലിച്ചത് എന്നാണ് മമതയുടെ വാദം.

    “മമതാ ബാനർജി നന്ദിഗ്രാമിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് കുറച്ചുസമയത്തിനകം സ്ഥാനാർത്ഥിയായ മിലൻ പ്രധാന്റെ അറസ്റ്റ് ഉണ്ടായത് വിശ്വസിക്കാനാകുന്നില്ല. എന്തുകൊണ്ടാണ് അവർക്ക് ഇത്രയും ആത്മവിശ്വാസക്കുറവും ഭയവും?” എന്ന് തൃണമൂൽ നേതാവ് കുനാൽ ഘോഷ് ചോദിച്ചു.

    “ബി.ജെ.പിയുടെ പശ്ചിമ ബംഗാളിൽ ജനാധിപത്യം വെന്റിലേറ്ററിലാണെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ആരോപിച്ചു. രാജ്യത്തെ ‘പ്രതിപക്ഷ മുക്ത’മാക്കാനുള്ള ബി.ജെ.പിയുടെ ഏറ്റവും പുതിയ ശ്രമമാണിത്. മഹത്തായ നമ്മുടെ ഭരണഘടനാ ജനാധിപത്യത്തെ ഒരു ‘ബനാന റിപ്പബ്ലിക്’ (Banana Republic) ആയി അവർ മാറ്റിയിരിക്കുന്നു. മമതാ ബാനർജി പിന്തുണ പ്രഖ്യാപിച്ച് മിനിറ്റുകൾക്കകം, 2007-ലെ 19 വർഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത് സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്തത് ജനാധിപത്യത്തെ അട്ടിമറിക്കാൻ ബി.ജെ.പി ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ്. അടിച്ചമർത്തൽ ഭരണം കാഴ്ചവെച്ച ബ്രിട്ടീഷുകാരോട് പോരാടി തുരത്തിയ പാർട്ടിയാണ് ഞങ്ങൾ, അവരുടെ ഈ വിലകുറഞ്ഞ ഭീഷണിപ്പെടുത്തൽ തന്ത്രങ്ങൾ കണ്ട് ഞങ്ങൾ ഭയപ്പെടില്ല. അധികാര ദുർവിനിയോഗത്തിനെതിരെ ഞങ്ങൾ നിവർന്നു നിൽക്കുകയും ബി.ജെ.പിയുടെ തോൽവി ഉറപ്പാക്കുകയും ചെയ്യും,” കെ.സി. വേണുഗോപാൽ പറഞ്ഞു.

    കോൺഗ്രസിനെ ഒരു “സഹോദര പാർട്ടി” എന്ന് വിശേഷിപ്പിച്ച മമതാ ബാനർജി, ‘ഇന്ത്യ’ (INDIA) സഖ്യത്തെ ശക്തിപ്പെടുത്താനാണ് ഈ തീരുമാനമെന്ന് വ്യക്തമാക്കിയിരുന്നു. “നന്ദിഗ്രാമിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ എന്റെ വിഭാഗം നേരത്തെ തീരുമാനിച്ചിരുന്നു, ഇത് ഭാവിയിലേക്കുള്ള ഒരു തുടക്കമാണ്,” അവർ പറഞ്ഞു. “ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്താനുള്ള സന്ദേശം ബംഗാളിൽ നിന്ന് ആരംഭിക്കട്ടെ.”

    എന്നാൽ മമതയ്ക്ക് വേണമെങ്കിൽ ഇത്തരം പ്രഖ്യാപനങ്ങൾ നടത്താമെന്നും എന്നാൽ കോൺഗ്രസ് അവരുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ചൻ ചൗധരി പറഞ്ഞു. “അവർ ഒരു രാഷ്ട്രീയ നേതാവാണ്. അവർക്ക് എന്തും പറയാം. എന്നാൽ സ്വന്തം സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതിനെ തുടർന്നാണ് അവർ ഞങ്ങൾക്ക് പിന്തുണ നൽകുന്നത്. ഞങ്ങൾ അവരുടെ പിന്തുണ ചോദിച്ചിട്ടില്ല എന്നായിരുന്നു ചൗധരി വ്യക്തമാക്കിയത്.

    മണിക്കൂറുകൾക്ക് ശേഷം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിഷയത്തിൽ പ്രതികരിച്ചു. ഈ അറസ്റ്റ് “രാഷ്ട്രീയ പ്രതികാരം” ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. “നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന്റെ അറസ്റ്റ് ഒരു യാദൃശ്ചികതയല്ല – അത് രാഷ്ട്രീയ പ്രതികാരവും ജനാധിപത്യത്തിന്റെ കൊലപാതകവുമാണ്. നീതിപൂർവ്വമായ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് വിശ്വാസമില്ല – അതുകൊണ്ടാണ് വോട്ട് മോഷണത്തിലൂടെയും ഭരണകൂടങ്ങളെയും പാർട്ടികളെയും കവർന്നെടുത്തും അധികാരത്തിൽ തുടരാൻ അവർ ആഗ്രഹിക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർക്ക് താൽപ്പര്യമില്ല; മത്സരമില്ലാതാക്കാനാണ് അവർ നോക്കുന്നത്. കോൺഗ്രസ് ഭയപ്പെടുകയോ തലകുനിക്കുകയോ ഇല്ല. ഞങ്ങൾ പോരാടുകയും ജയിക്കുകയും ചെയ്യും,” രാഹുൽ ഗാന്ധി പറഞ്ഞു.

    അതേസമയം, പ്രധാന്റെ പേരിൽ “മൂന്ന് കൊലപാതകക്കേസുകൾ” നിലവിലുണ്ടെന്ന് പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി അവകാശപ്പെട്ടു. “ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ് മൂന്ന് കൊലപാതകക്കേസുകളിൽ പ്രതിയായ മിലൻ പ്രധാന് എതിരെ പരാതി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് വാറന്റ് നടപ്പിലാക്കേണ്ടത് നിർബന്ധമാണ്. സംസ്ഥാന കോൺഗ്രസ് നേതൃത്വം യഥാർത്ഥ വിവരങ്ങൾ രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ടാകില്ല,” അദ്ദേഹം പറഞ്ഞു.

    തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പദവിയെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിലാണ് നന്ദിഗ്രാമിലെ ഈ പുതിയ സംഭവവികാസങ്ങൾ. ഒക്ടോബർ 6-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ‘ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘ജോഡപ്പൂവും പുല്ലും’ എന്ന പരമ്പരാഗത ചിഹ്നവും ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞിരുന്നു.

    തുടർന്ന് മമതാ ബാനർജി വിഭാഗത്തിന് “മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്” എന്ന പേരും ‘ഫുട്ബോൾ കളിക്കാരൻ’ ചിഹ്നമായി അനുവദിച്ച് നൽകി. അരൂപ് റോയിയുടെ നേതൃത്വത്തിലുള്ള എതിർവിഭാഗത്തിന് “ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്” എന്ന പേരും ‘പോസ്റ്റ് കവർ’ (Envelope) ചിഹ്നവുമാണ് കമ്മീഷൻ അനുവദിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress mamatha banarjee Nandigram
    Latest News
    മുഖം മറച്ചുള്ള വസ്ത്രം ധരിക്കരുത്, കനത്ത ശിക്ഷ ലഭിക്കും, പോർച്ചുഗൽ സന്ദർശിക്കുന്ന പൗരൻമാർക്ക് മുന്നറിയിപ്പുമായി സൗദി
    19/09/2026
    നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പ്: മമതയുടെ പിന്തുണ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ
    19/09/2026
    യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി
    18/09/2026
    ഇന്തോനേഷ്യയിൽ വ്യഭിചാരക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട യുവതിക്കും യുവാവിനും 100 വീതം ചാട്ടവാറടി നൽകി
    18/09/2026
    ഹൂത്തികളെ ഇറാൻ നിയന്ത്രിക്കണമെന്ന്, സൗദി അറേബ്യയെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്നും പാക് സൈനിക വക്താവ്
    18/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.