Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 15
    Breaking:
    • ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനങ്ങൾ 24 മണിക്കൂർ വൈകി; വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
    • CMRL കേസ്: കോഴിക്കോട്ടെ വ്യവസായി ഫെബീഷിന്റെ ബാങ്ക് ലോക്കറിൽ ഇ.ഡി പരിശോധന; 50 പവൻ സ്വർണം കണ്ടെടുത്തു
    • ഒമാൻ തീരത്ത് എണ്ണ ടാങ്കർ ആക്രമിച്ചത് ഇറാനെന്ന് യു.എസ് സൈന്യം
    • തെക്കൻ ലെബനോനിൽ ഇസ്രായിൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു
    • ഗാസയിൽ ഇസ്രായിൽ ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു, 28 പേർക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഒമാൻ തീരത്ത് എണ്ണ ടാങ്കർ ആക്രമിച്ചത് ഇറാനെന്ന് യു.എസ് സൈന്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/09/2026 Gulf Latest Middle East Oman Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്‌കത്ത്- ഈ ആഴ്ച ഒമാൻ തീരത്തു വെച്ച് അൽഗായ എന്ന് പേരുള്ള എണ്ണ ടാങ്കർ ആക്രമിച്ചത് ഇറാനാണെന്നും ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും യു.എസ് സൈന്യം വ്യക്തമാക്കി. ടാങ്കർ മൈനിൽ ഇടിക്കുകയായിരുന്നെന്ന ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ അവകാശവാദം യു.എസ് സൈന്യം തള്ളക്കളഞ്ഞു. അൽഗായ ടാങ്കർ കടൽ മൈനിൽ ഇടിച്ചുവെന്ന റെവല്യൂഷണറി ഗാർഡിന്റെ വാദം തെറ്റാണ്. ഡ്രോൺ ഉപയോഗിച്ചാണ് ടാങ്കറിനു നേരെ ആക്രമണം നടത്തിയത്. മേഖലയിലെ സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ഇറാൻ റെവല്യൂഷണറി ഗാർഡ് ശ്രമിക്കുന്നതായി യു.എസ് സൈന്യം ആരോപിച്ചു.

    കപ്പലുകള്‍ ആക്രമിക്കുന്നത് നിര്‍ത്താതെ ഇറാനുമായി ചര്‍ച്ച നടത്തില്ലെന്ന് വാന്‍സ്

    അതേസമയം, ഹോർമുസ് കടലിടുക്കിന് തെക്ക് നിരോധിത പ്രദേശം കടക്കാൻ ശ്രമിക്കുന്നതിനിടെ കടൽ മൈനുകളിൽ ഇടിച്ച് സൂപ്പർ ടാങ്കർ അൽഗായയിൽ സ്ഫോടനമുണ്ടാവുകയായിരുന്നെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. ടാങ്കറിൽ തീ ആളിപ്പടർന്നു. ടാങ്കറിലെ തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. തീ മുഴുവൻ കപ്പലിനെയും വിഴുങ്ങിയതായും റെവല്യൂഷണറി ഗാർഡിന്റെ നാവിക കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. നിയമവിരുദ്ധമായ ഈ പ്രദേശത്തുകൂടി കടന്നുപോകുന്നതിന്റെ അപകടങ്ങളെ കുറിച്ച് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായ ഈ പാതയുടെ അപകടങ്ങളെ കുറിച്ച് ഞങ്ങൾ മുമ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നു. ഹോർമുസ് ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും റെവല്യൂഷണറി ഗാർഡ് പറഞ്ഞു. അൽഗായ എണ്ണ ടാങ്കറിനു നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ ജീവനക്കാരനെ കാണാതായതായും 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായും കാണാതായ ജീവനക്കാരനായുള്ള തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും ഇന്ത്യൻ വിദേശ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Oman US Army
    Latest News
    ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനങ്ങൾ 24 മണിക്കൂർ വൈകി; വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
    15/09/2026
    CMRL കേസ്: കോഴിക്കോട്ടെ വ്യവസായി ഫെബീഷിന്റെ ബാങ്ക് ലോക്കറിൽ ഇ.ഡി പരിശോധന; 50 പവൻ സ്വർണം കണ്ടെടുത്തു
    15/09/2026
    ഒമാൻ തീരത്ത് എണ്ണ ടാങ്കർ ആക്രമിച്ചത് ഇറാനെന്ന് യു.എസ് സൈന്യം
    15/09/2026
    തെക്കൻ ലെബനോനിൽ ഇസ്രായിൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു
    15/09/2026
    ഗാസയിൽ ഇസ്രായിൽ ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു, 28 പേർക്ക് പരിക്ക്
    15/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version