Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 15
    Breaking:
    • യെമൻ പ്രതിസന്ധി: ബന്ധമില്ലെന്ന് ഇറാൻ; സൗദി സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഹൂത്തികൾ
    • സുന്ദരമായ പുഞ്ചിരി സ്വന്തമാക്കാൻ അത്യാധുനിക ഡെന്റൽ അലൈനർ ചികിത്സയുമായി സഫാ മക്ക പോളിക്ലിനിക്ക്
    • വിശ്വാസ വ്യതിചലനം ഗൗരവതരം: അബ്‌ദുൽ ജബ്ബാർ മദീനി
    • സൗദി സൂപ്പർ കപ്പിന് കുവൈത്ത് വേദിയാകും
    • അമോണിയ വാതക ചോര്‍ച്ച: 11 പേര്‍ക്ക് ശ്വാസതടസം; അഖബ തുറമുഖം ഒഴിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    വിശ്വാസ വ്യതിചലനം ഗൗരവതരം: അബ്‌ദുൽ ജബ്ബാർ മദീനി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/09/2026 Community Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: വിശ്വാസികളുടെ ജീവിതലക്ഷ്യമായ പരലോക മോക്ഷത്തിന് തൗഹീദ് (ഏകദൈവ വിശ്വാസം) പൂർണ്ണമായി ഉൾക്കൊള്ളുകയും ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയുമാണ് ഏകമാർഗ്ഗമെന്ന് പ്രമുഖ പണ്ഡിതനും ഗ്രന്ഥകർത്താവും ദമ്മാം ഇസ്‌ലാമിക് കൾച്ചറൽ സെന്റർ മലയാള വിഭാഗം മേധാവിയുമായ അബ്‌ദുൽ ജബ്ബാർ അബ്‌ദുല്ല മദീനി പ്രസ്താവിച്ചു. സ്വർഗ്ഗം നിഷിദ്ധമാക്കുന്ന വിശ്വാസപരമായ അപചയങ്ങളെ തികഞ്ഞ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ഉണർത്തി.

    ജിദ്ദാ ദഅവാ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ (JDCC) ആഭിമുഖ്യത്തിൽ ഷറഫിയ്യ അനസ് ബിൻ മാലിക് സെന്ററിൽ സംഘടിപ്പിച്ച മജ്‌ലിസുൽ ഇൽമിൽ ‘വ്യതിചലിച്ച കക്ഷികൾ’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രവാചകൻ മുഹമ്മദ് നബിയും സച്ചരിതരായ സ്വഹാബികളും തങ്ങളുടെ ജീവിതത്തിലൂടെ കാണിച്ചുതന്നതും, തുടർന്നു വന്ന ഉത്തമ നൂറ്റാണ്ടുകളിലെ താബിഉകൾ കൃത്യമായി അനുധാവനം ചെയ്തതുമായ വിശ്വാസധാരയാണ് അഹ്ലുസ്സുന്ന വൽ ജമാഅ. എന്നാൽ, അഹ്ലുസ്സുന്നയുടെ പേരിൽ രംഗത്തുവന്ന ബിദഈ കക്ഷികൾ വിശുദ്ധ ഖുർആനും സ്വഹീഹായ ഹദീസുകളും ദുർവ്യാഖ്യാനിച്ചും വ്യാജ ഹദീസുകൾ നിർമ്മിച്ചും വിശ്വാസികളെ ചൂഷണം ചെയ്യുകയാണ്. ഇത് യഥാർത്ഥ പ്രമാണങ്ങളിൽ നിന്ന് ജനങ്ങളെ അകറ്റി വിശ്വാസ വൈകല്യങ്ങളിലേക്ക് നയിക്കുന്നു. സമകാലിക സാഹചര്യങ്ങളിൽ ഇസ്‌ലാമിക ലോകത്ത് രക്ഷകരായി അവതരിപ്പിക്കപ്പെടുകയും ഹീറോ പരിവേഷം ചാർത്തപ്പെടുകയും ചെയ്യുന്ന പലരുടെയും വിശ്വാസപരമായ അപചയങ്ങൾ ഏറെ അപകടകരമാണ്. ഇത്തരം സംഘടനകളെയും വ്യക്തികളെയും തിരിച്ചറിയണമെന്നും അറിഞ്ഞോ അറിയാതെയോ അവരുടെ പക്ഷം ചേരുന്നത് സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    നവംബർ അവസാന വാരത്തിൽ ജിദ്ദയിൽ നടക്കാനിരിക്കുന്ന ഫാമിലി കോൺഫറൻസിന്റെ ഭാഗമായാണ് ഈ വൈജ്ഞാനിക സദസ്സ് സംഘടിപ്പിച്ചത്. രാവിലെ 9:00 മണിക്ക് ആരംഭിച്ച് നാല് സെഷനുകളിലായി വൈകുന്നേരം 4:30-നാണ് പരിപാടി അവസാനിച്ചത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഇരുനൂറോളം സ്ത്രീ പുരുഷന്മാർ സദസ്സിൽ പങ്കെടുത്തു. പഠിതാക്കളുടെ സംശയങ്ങൾക്ക് അബ്‌ദുൽ ജബ്ബാർ മദീനി മറുപടി നൽകി. ഓരോ സെഷനു ശേഷവും നടന്ന ക്വിസ് മത്സരങ്ങളും വിജയികൾക്കുള്ള സമ്മാനദാനവും പരിപാടിക്ക് മാറ്റുകൂട്ടി.

    അനസ് ബിൻ മാലിക് മദ്രസാ പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് സുല്ലമി ആമുഖ ഭാഷണം നടത്തി. ജെ.ഡി.സി.സി. ഭാരവാഹികളായ സുനീർ പുളിക്കൽ, ഫൈസൽ വാഴക്കാട്, നബീൽ പാലപ്പറ്റ, അബ്ദുർറശീദ് ചേരൂർ, സൽമാൻ ബാലുശ്ശേരി, റൗനഖ് ഓടക്കൽ, നൗഫൽ പീടിയേക്കൽ, ഇഖ്ബാൽ തൃക്കരിപ്പൂർ, സൗബാൻ മൊറയൂർ, അബ്‌ദുൽ ഗനി, അഫീഫ്, അബ്‌ദുൽ ജബ്ബാർ തിരൂരങ്ങാടി, സെന്റർ ദാഇ അബ്ദുർറഊഫ് അൽ-ഹികമി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jabbar Madeeni JDDC Jeddah
    Latest News
    യെമൻ പ്രതിസന്ധി: ബന്ധമില്ലെന്ന് ഇറാൻ; സൗദി സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഹൂത്തികൾ
    15/09/2026
    സുന്ദരമായ പുഞ്ചിരി സ്വന്തമാക്കാൻ അത്യാധുനിക ഡെന്റൽ അലൈനർ ചികിത്സയുമായി സഫാ മക്ക പോളിക്ലിനിക്ക്
    15/09/2026
    വിശ്വാസ വ്യതിചലനം ഗൗരവതരം: അബ്‌ദുൽ ജബ്ബാർ മദീനി
    14/09/2026
    സൗദി സൂപ്പർ കപ്പിന് കുവൈത്ത് വേദിയാകും
    14/09/2026
    അമോണിയ വാതക ചോര്‍ച്ച: 11 പേര്‍ക്ക് ശ്വാസതടസം; അഖബ തുറമുഖം ഒഴിപ്പിച്ചു
    14/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.