Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 13
    Breaking:
    • ഹോർമുസ് കടലിടുക്കിൽ പുതിയ ഷിപ്പിംഗ് റൂട്ടുകളിൽ ധാരണയിലെത്തി ഇറാനും ഒമാനും
    • സേവന പ്രവർത്തനങ്ങൾ ഇനി വിരൽത്തുമ്പിലേക്ക്; സൗദി കെ.എം.സി.സി ആപ്പ് ലോഞ്ച് ചെയ്തു
    • ഇറാന്‍ അതിര്‍ത്തിക്ക് സമീപം ഡ്രോണ്‍ ലോഞ്ച് പ്ലാറ്റ്ഫോമുകൾ കണ്ടെത്തി ഇറാഖ് സൈന്യം
    • 15 ഡ്രോണ്‍ ലോഞ്ചറുകള്‍ പിടിച്ചെടുത്തു, അയല്‍ രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം അനുവദിക്കില്ലെന്ന് ഇറാഖ്
    • സൗദിക്ക് നേരെ വീണ്ടും ഹൂത്തി ആക്രമണം, രണ്ടു പേർക്ക് പരിക്ക്, കെട്ടിടങ്ങൾക്കും കേടുപാടുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സേവന പ്രവർത്തനങ്ങൾ ഇനി വിരൽത്തുമ്പിലേക്ക്; സൗദി കെ.എം.സി.സി ആപ്പ് ലോഞ്ച് ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/09/2026 Gulf Latest Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കെ.എം.സി.സി കേരള ട്രസ്റ്റിന്റെയും സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെയും പുതിയ മൊബൈൽ ആപ്പിന്റെ ലോഞ്ചിംഗ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് / മലപ്പുറം- സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ മുഴുവൻ പ്രവർത്തനങ്ങളും ഒരു വിരൽത്തുമ്പിലേക്ക് ഏകോപിപ്പിക്കുന്നതിനുള്ള പുതിയ മൊബൈൽ ആപ്ലിക്കേഷൻ നിലവിൽ വന്നു. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആപ്പ് ലോഞ്ചിംഗ് നിർവഹിച്ചു. കെ.എം.സി.സി കേരള ട്രസ്റ്റിന്റെ കീഴിൽ നടത്തിവരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി ഉൾപ്പടെ എല്ലാ പ്രവർത്തനങ്ങളും ഈ ആപ്പ് വഴിയാണ് ഇനിമുതൽ പ്രവർത്തിക്കുക.
    ഒരു സർക്കാർ നിർവഹിക്കുന്നതിലപ്പുറമുള്ള ജീവകാരുണ്യപ്രവർത്തനങ്ങളുമായി സൗദിയിലെ പ്രവാസികൾക്കിടയിൽ നിലകൊള്ളുന്ന സൗദി കെ.എം.സി.സിയുടെ സേവനങ്ങൾ മാതൃകാപരമാണെന്ന് ആപ്പ് ലോഞ്ചിംഗ് നിർവഹിച്ചു കൊണ്ട് തങ്ങൾ പറഞ്ഞു. ജാതി മത ഭേദമന്യേ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സൗദിയിലെ പ്രവാസികളെ ചേർത്ത് പിടിക്കുന്ന കെ.എം.സി.സിയുടെ സുരക്ഷാ പദ്ധതി അഭിമാനകരമാണെന്നും തങ്ങൾ ചൂണ്ടിക്കാട്ടി.
    ചടങ്ങിൽ വേൾഡ് കെ.എം.സി.സി പ്രസിഡന്റും സൗദി കെ.എം.സി.സി മുഖ്യരക്ഷാധികാരിയുമായ കെ.പി. മുഹമ്മദ് കുട്ടി, നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷറഫ് വേങ്ങാട്ട്, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ കരീം താമരശ്ശേരി, ലത്തീഫ് തച്ചംപൊയിൽ, സെക്രട്ടറിമാരായ സമദ് ആഞ്ഞിലങ്ങാടി, നാസർ എടവനക്കാട്, സൈദലി അരീക്കര, സുരക്ഷാ പദ്ധതി കോർഡിനേറ്റർ റഫീഖ് പാറക്കൽ, വിവിധ സെൻട്രൽ കമ്മിറ്റി നേതാക്കളായ ശുഹൈബ് പനങ്ങാങ്ങര, മുസ്തഫ മഞ്ഞക്കുളം, ഖാലിദ് പദ്‌ല, ജംഷിർ മങ്കട, സുഹൈൽ തങ്ങൾ, ബാപ്പു എസ്റ്റേറ്റ്മുക്ക് തുടങ്ങിയവരും വിവിധ ഭാഗങ്ങളിൽ നിന്നുള്ള കെ.എം.സി.സി പ്രവർത്തകരും സംബന്ധിച്ചു.
    കെ.എം.സി.സി കേരള ട്രസ്റ്റിന് കീഴിൽ നടന്നുവരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇതോടുകൂടെ പൂർണ്ണമായും പുതിയ ആപ്പിലേക്ക് മാറും. 2027 വർഷത്തെ പദ്ധതി ക്യാമ്പയിൻ ഒക്ടോബർ 15 മുതൽ ആപ്ലിക്കേഷൻ വഴി ആരംഭിക്കുന്നതാണ്. ആദ്യഘട്ടത്തിൽ സുരക്ഷാ പദ്ധതിയുടെ പ്രവർത്തനങ്ങൾ മാത്രമായിരിക്കും ആപ്പിൽ ലഭ്യമാവുക.
    പ്രവാസികൾക്ക് കെ.എം.സി.സിയുടെ അടിയന്തര സഹായം ആവശ്യമായ ഘട്ടത്തിൽ ഈ ആപ്പ് വഴി തന്റെ പരിസരത്തുള്ള കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടാൻ ആപ്പ് സൗകര്യമൊരുക്കും. തുടർന്ന് സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ മറ്റ് ജീവകാരുണ്യ-സേവന പദ്ധതികളായ കേരളത്തിലെ വിവിധ ആശുപത്രികളുമായുള്ള ഡിസ്‌കൗണ്ട് സ്‌കീം (മെഡികെയർ), പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ‘സ്വാർക്ക്’, ഹജ്ജ് സർവീസ്, ബ്ലഡ് ഡൊണേഷൻ, സാംസ്‌കാരികം, ലീഗൽ സെൽ, വെൽഫെയർ പ്രവർത്തനങ്ങൾ, സ്‌പോർട്‌സ്, തൊഴിൽ സാധ്യതകൾ ലഭ്യമാക്കുന്ന ജോബ് ഹണ്ടിങ് തുടങ്ങിയവയും ഘട്ടം ഘട്ടമായി ആപ്പിൽ ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC Saudi arabia
    Latest News
    ഹോർമുസ് കടലിടുക്കിൽ പുതിയ ഷിപ്പിംഗ് റൂട്ടുകളിൽ ധാരണയിലെത്തി ഇറാനും ഒമാനും
    13/09/2026
    സേവന പ്രവർത്തനങ്ങൾ ഇനി വിരൽത്തുമ്പിലേക്ക്; സൗദി കെ.എം.സി.സി ആപ്പ് ലോഞ്ച് ചെയ്തു
    13/09/2026
    ഇറാന്‍ അതിര്‍ത്തിക്ക് സമീപം ഡ്രോണ്‍ ലോഞ്ച് പ്ലാറ്റ്ഫോമുകൾ കണ്ടെത്തി ഇറാഖ് സൈന്യം
    13/09/2026
    15 ഡ്രോണ്‍ ലോഞ്ചറുകള്‍ പിടിച്ചെടുത്തു, അയല്‍ രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം അനുവദിക്കില്ലെന്ന് ഇറാഖ്
    13/09/2026
    സൗദിക്ക് നേരെ വീണ്ടും ഹൂത്തി ആക്രമണം, രണ്ടു പേർക്ക് പരിക്ക്, കെട്ടിടങ്ങൾക്കും കേടുപാടുകൾ
    13/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version