Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 10
    Breaking:
    • ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കുള്ള പിന്തുണ പിൻവലിച്ച് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ
    • യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് അൾജീരിയ
    • ജിദ്ദ തിരുവനന്തപുരം സ്വദേശി സംഗമം പുതിയ ലേഡീസ് വിംഗ് നിലവിൽ വന്നു
    • മേഖലയിലെ സംഘർഷം; ദുബായ് വിമാനത്താവളത്തിന് നേരെ വന്നത് 17 ബാലിസ്റ്റിക് മിസൈലുകൾ
    • യുദ്ധം അവസാനിപ്പിക്കണമെന്ന് മുൻ ഇറാൻ പ്രസിഡന്റുമാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് അൾജീരിയ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/09/2026 Gulf Latest Top News UAE World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അൾജിയേഴ്സ്- തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതായി ആരോപിച്ച് യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതായി അൾജീരിയൻ വിദേശ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ബന്ധം നിലനിർത്താനുള്ള എല്ലാ മാർഗങ്ങളും ഉപയോഗിച്ചതിന് ശേഷമാണ് അൾജീരിയൻ സർക്കാർ ഈ തീരുമാനമെടുത്തതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യു.എ.ഇ അംബാസഡറെ വിദേശ മന്ത്രാലയ ആസ്ഥാനത്തേക്ക് വിളിപ്പിച്ച് തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. തീരുമാനം പാലിക്കാൻ 48 മണിക്കൂർ സമയം നൽകിയിട്ടുണ്ട്.
    മന്ത്രാലയത്തിന്റെ പ്രസ്താവനക്ക് മുമ്പായി തീരുമാനം ആദ്യം സംപ്രേഷണം ചെയ്തത് അൾജീരിയൻ സ്റ്റേറ്റ് ടെലിവിഷനാണ്. യു.എ.ഇയുടെ വർധിച്ചുവരുന്ന പ്രകോപനപരവും ശത്രുതാപരമായതുമായ പ്രവർത്തനങ്ങളാണ് നയതന്ത്രബന്ധം വിച്ഛേദിക്കാൻ പ്രേരിപ്പിച്ചതെന്ന് വിദേശ മന്ത്രാലയം പറഞ്ഞു. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും യു.എ.ഇ ഈ നടപടികൾ തുടർന്നു. ഇത് ഇപ്പോൾ അംഗീകരിക്കാൻ കഴിയാത്ത ഘട്ടത്തിൽ എത്തിയിരിക്കുന്നതായും അൾജീരിയൻ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

    യു.എ.ഇയിൽ ഇനി 52 രാജ്യക്കാർക്ക് സ്വന്തം ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാം
    കഴിഞ്ഞ ഒരു വർഷമായി ഇരു രാജ്യങ്ങൾക്കുമിടയിൽ പരസ്യമായി വർധിച്ചുവരുന്ന പിരിമുറുക്കത്തിന്റെ പരിസമാപ്തിയാണ് നയതന്ത്രബന്ധം വിച്ഛേദിക്കാനുള്ള അൾജീരിയയുടെ തീരുമാനം. ഒരു രാജ്യം ഒഴികെ ഗൾഫ് രാജ്യങ്ങളുമായുള്ള അൾജീരിയയുടെ ബന്ധം സാഹോദര്യം നിറഞ്ഞതാണെന്ന് 2025 ജൂലൈയിൽ അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മജീദ് തബ്ബൂൻ പ്രസ്താവിച്ചു. ആ രാജ്യത്തെ പ്രസിഡന്റ് പേരെടുത്തു പറഞ്ഞില്ല. ഈ രാജ്യം അൾജീരിയയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് പ്രസിഡന്റ് ആരോപിച്ചു. 2013ൽ യു.എ.ഇയുമായി ഒപ്പുവെച്ച വ്യോമയാന കരാർ റദ്ദാക്കാനുള്ള നടപടിക്രമങ്ങൾ 2026 ഫെബ്രുവരിയിൽ അൾജീരിയ ആരംഭിച്ചു. ഇക്കാര്യം യു.എ.ഇ അധികൃതരെയും അന്താരാഷ്ട്ര വ്യോമയാന സംഘടനകളെയും അറിയിച്ചിരുന്നു. യു.എ.ഇ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് അൾജീരിയൻ മാധ്യമങ്ങൾ യു.എ.ഇക്കെതിരെ ആവർത്തിച്ച് പ്രചാരണങ്ങൾ നടത്തി. സമാനമായ ശത്രുതാപരമായ പ്രവൃത്തികൾ ചൂണ്ടിക്കാട്ടി അൾജീരിയ 2021 ഓഗസ്റ്റിൽ മൊറോക്കോയുമായുള്ള നയതന്ത്ര ബന്ധവും വിച്ഛേദിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    العلاقات الدبلوماسية تُدار بالعقل والتواصل ووضوح المصالح، لا بالألغاز والإشارات التي تحتاج إلى فكّ الشفرات، ولا يمكن أن تكون رهينة احتقان داخلي أو عجز عن شرح المصالح وتحديد الأولويات.

    فالغموض ليس سياسة والضجيج لا يعوّض غياب الرؤية، والدبلوماسية الناجحة تقوم على وضوح المواقف وحسن…

    — د. أنور قرقاش (@AnwarGargash) September 10, 2026

    രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൈകാര്യം ചെയ്യുന്നത് കടങ്കഥകളിലൂടെയും കോഡഡ് സന്ദേശങ്ങളിലൂടെയുമല്ല, യുക്തി, ആശയവിനിമയം, വ്യക്തമായ താൽപ്പര്യങ്ങൾ എന്നിവയിലൂടെയാണെന്ന്, യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള അൾജീരിയയുടെ തീരുമാനത്തെ കുറിച്ച് പ്രതികരിച്ച് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവായ അൻവർ ഗർഗാഷ് പറഞ്ഞു. ആഭ്യന്തര സംഘർഷങ്ങൾക്കോ, താൽപ്പര്യങ്ങൾ വ്യക്തമാക്കാനും മുൻഗണനകൾ നിർവചിക്കാനുമുള്ള കഴിവില്ലായ്മക്കോ ഉഭയകക്ഷിബന്ധങ്ങളെ ബന്ദിയാക്കാൻ കഴിയില്ല. അവ്യക്തത നയമല്ല, ഒച്ചപ്പാടിന് കാഴ്ചപ്പാടിന്റെ അഭാവം നികത്താൻ കഴിയില്ല. വ്യക്തമായ നിലപാടുകളെയും താൽപ്പര്യങ്ങളുടെയും അഭിപ്രായവ്യത്യാസങ്ങളുടെയും സമർഥമായ മാനേജ്മെന്റിനെയും അടിസ്ഥാനമാക്കിയുള്ളതാണ് വിജയകരമായ നയതന്ത്രം. അതൊഴികെയുള്ളതെല്ലാം കാഴ്ചപ്പാടിലും മാനേജ്മെന്റിലുമുള്ള പോരായ്മയുടെ പ്രകടനം മാത്രമാണ്- എക്സിലെ അക്കൗണ്ടിൽ അൻവർ ഗർഗാഷ് കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Algeria UAE
    Latest News
    ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കുള്ള പിന്തുണ പിൻവലിച്ച് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ
    10/09/2026
    യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് അൾജീരിയ
    10/09/2026
    ജിദ്ദ തിരുവനന്തപുരം സ്വദേശി സംഗമം പുതിയ ലേഡീസ് വിംഗ് നിലവിൽ വന്നു
    10/09/2026
    മേഖലയിലെ സംഘർഷം; ദുബായ് വിമാനത്താവളത്തിന് നേരെ വന്നത് 17 ബാലിസ്റ്റിക് മിസൈലുകൾ
    10/09/2026
    യുദ്ധം അവസാനിപ്പിക്കണമെന്ന് മുൻ ഇറാൻ പ്രസിഡന്റുമാർ
    10/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version