കുവൈത്ത് സിറ്റി- മധ്യാഹ്ന വിശ്രമ തീരുമാനം ലംഘിച്ചതിന് 155 കമ്പനികൾക്കെതിരെ നടപടി എടുത്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു കടുത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായി ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ ഉച്ചക്ക് 11 മുതൽ വൈകീട്ട് നാലു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നത് ഇതുമായി ബന്ധപ്പെട്ട മിനിസ്റ്റീരിയൽ തീരുമാനം വിലക്കുന്നു. തീരുമാനം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിലക്ക് കാലയളവിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സംഘങ്ങൾ രാജ്യത്ത് 617 തൊഴിൽ സ്ഥലങ്ങളിൽ പരിശോധനകൾ നടത്തി. ഇതിനിടെ 155 കമ്പനികൾ നിയമ ലംഘം നടത്തുന്നതായി കണ്ടെത്തി. ഇതേ തൊഴിലിടങ്ങളിൽ അതോറിറ്റി സംഘങ്ങൾ വീണ്ടും നടത്തിയ പരിശോധനകൾക്കിടെയും ഈ കമ്പനികൾ നിയമ ലംഘനം ആവർത്തിക്കുന്നതായി കണ്ടെത്തി. ഉച്ചവിശ്രമ നിയമ ലംഘനങ്ങൾ കണ്ടെത്തിയ സൈറ്റുകളിൽ 415 തൊഴിലാളികൾ ജോലി ചെയ്യുന്നതായും കണ്ടെത്തി.
കുവൈത്ത് ഫാമിലി വിസിറ്റ് വിസകള്‍ക്ക് ഒരു വര്‍ഷം വരെ കാലാവധിയെന്ന് സ്ഥിരീകരണം
മധ്യാഹ്ന വിശ്രമ തീരുമാനം ലംഘിക്കുന്നതിനെ കുറിച്ച് മൂന്ന് മാസത്തിനിടെ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് 37 പരാതികളും ലഭിച്ചു. തീരുമാനം നടപ്പാക്കുന്നതിൽ നിന്ന് പ്രത്യേക ഇളവ് തേടി ആറു കമ്പനികൾ അപേക്ഷ സമർപ്പിച്ചു. ഇവ അതോറിറ്റി അംഗീകരിച്ചു. ഈ കമ്പനികളുടെ തൊഴിലിടങ്ങളിൽ പിന്നീട് നടത്തിയ പരിശോധനകളിൽ നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പറഞ്ഞു.







