ജിദ്ദ: “നവാഗതരെ വരൂ, കെ.എം.സി.സിയിൽ കൈകോർക്കാം” എന്ന ശീർഷകത്തിൽ ജിദ്ദ കൂട്ടിലങ്ങാടി പഞ്ചായത്ത് കെ.എം.സി.സി നവാഗത സംഗമം സംഘടിപ്പിച്ചു. പുതുതായി പ്രവാസലോകത്തേക്ക് എത്തിയ യുവാക്കളെ സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതിനും ചേർത്തുപിടിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങ് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കാപ്പാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഇസ്‌മായിൽ മുണ്ടംപറമ്പ് മുഖ്യപ്രഭാഷണം നടത്തി. ഫിർദൗസ് വാഫി വിഷയാവതരണം നിർവഹിച്ചു.


ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ, ജില്ലാ ജനറൽ സെക്രട്ടറി നാണി ഇസ്‌ഹാഖ്, വൈസ് പ്രസിഡന്റ് അഷ്‌റഫ് മുല്ലപ്പള്ളി, മണ്ഡലം ഭാരവാഹികളായ റഷീദ് മാമ്പ്ര, കരീം പടിക്കമണ്ണിൽ, റസീന പള്ളിപറമ്പൻ തുടങ്ങിയവരും വിവിധ പഞ്ചായത്ത് ഭാരവാഹികളും ആശംസകൾ നേർന്നു.
സഫീർ ബാവ സ്വാഗതവും ശിഹാബ് പടിക്കമണ്ണിൽ നന്ദിയും പറഞ്ഞു. സലീം സഡാഫ്കോ, നാസർ കൊഴിഞ്ഞിൽ, ജാഫർ, ഖമറുസ്സമാൻ, അഫ്‌സൽ ചേരിയിൽ, സക്കീർ, നുഫൈൽ, സഫീർ പുലാശ്ശേരി, സൈതലവി ഇല്ലിക്കുത്ത്, ശാഫി പാറടി, ശമീം, ഷുക്കൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.







