Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 3
    Breaking:
    • ലൈംഗിക വീഡിയോ കേസ്; റയൽ മാഡ്രിഡ് താരം റൗൾ അസെൻസിയോയെ കുറ്റവിമുക്തനാക്കി
    • ഷാര്‍ജയില്‍ രണ്ട് സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
    • ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മിനിമം ശമ്പളം 20,000 ദിര്‍ഹമായി ഉയര്‍ത്തി
    • വീടിന് മുന്നിൽ ഒരിക്കലും പോലീസ് സ്റ്റേഷൻ തുടങ്ങിയിട്ടില്ല, ജീപ്പ് മാറ്റാത്തത് സർക്കാരിന്റെ വീഴ്ച- പിണറായി
    • ദുബായില്‍ വ്യാജ വിസ തട്ടിപ്പ് കേസിൽ ഗായകന്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Crime

    ഷാര്‍ജയില്‍ രണ്ട് സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/09/2026 Crime Gulf Latest UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാര്‍ജ – സ്വന്തം രാജ്യക്കാരായ രണ്ട് സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ സംശയിക്കപ്പെടുന്ന കസാഖ് പൗരനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ഫോറന്‍സിക് ജോലി, രഹസ്യാന്വേഷണ ശേഖരണം, വിപുലമായ ഡാറ്റ വിശകലനം എന്നിവ ഉള്‍പ്പെട്ട തീവ്രമായ അന്വേഷണത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കേസ് തെളിയിച്ച് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചു. പ്രതിക്ക് രണ്ട് സ്ത്രീകളെയും വ്യക്തിപരമായി അറിയാമായിരുന്നെന്നും കൊലപാതകത്തിന് മുമ്പ് അവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നതായും പോലീസ് പറഞ്ഞു.

    View this post on Instagram

    A post shared by شرطة الشارقة (@shjpolice)

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഗുരുതരമായ കുറ്റകൃത്യം നടന്നിരിക്കാമെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്ന് ഷാര്‍ജ പോലീസിന്റെ ജനറല്‍ കമാന്‍ഡ് ഓഫ് ക്രിമിനല്‍ സെക്യൂരിറ്റി ആന്റ് പോര്‍ട്ട് അഫയേഴ്സ് വേഗത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നു. പ്രത്യേക പോലീസ് സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി, സംഭവസ്ഥലം പരിശോധിക്കുക, തെളിവുകള്‍ ശേഖരിക്കുക, വിവരങ്ങള്‍ ശേഖരിക്കുക, സൂചനകള്‍ പിന്തുടരുക എന്നിവ അടക്കം വിശദമായ അന്വേഷണം ആരംഭിച്ചു. ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്യാനും വ്യത്യസ്ത തെളിവുകള്‍ തമ്മിലുള്ള ബന്ധം സ്ഥാപിക്കാനും അന്വേഷണോദ്യോഗസ്ഥര്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചു. സംയുക്ത ശ്രമങ്ങള്‍ മരണങ്ങളെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങള്‍ സ്ഥാപിക്കാനും പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനും പോലീസിനെ സഹായിച്ചു.
    രണ്ട് സഹോദരിമാര്‍ക്കും പ്രതിയുമായി വ്യക്തിപരമായ ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഷാര്‍ജ പോലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. ഖലീഫ ബല്‍ഹായ് പറഞ്ഞു. പ്രതിയും സഹോദരിമാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒടുവില്‍ കുറ്റകൃത്യത്തിലേക്ക് നയിക്കുകയായിരുന്നു. പോലീസ് സംഘങ്ങളുടെ ഉടനടിയുള്ള പ്രതികരണം, വ്യത്യസ്ത സുരക്ഷാ യൂണിറ്റുകള്‍ തമ്മിലുള്ള അടുത്ത ഏകോപനം, ഫീല്‍ഡ് നടപടിക്രമങ്ങളുടെ കൃത്യത എന്നിവയാണ് അന്വേഷണത്തിന്റെ വേഗതക്ക് കാരണമെന്ന് ബ്രിഗേഡിയര്‍ ഡോ. ഖലീഫ ബല്‍ഹായ് പറഞ്ഞു. അന്വേഷണത്തിനിടെ പ്രതി കുറ്റം സമ്മതിച്ചു. ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ച് കൂടുതല്‍ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
    ക്രിമിനല്‍ അന്വേഷണത്തിന്റെയും ഡിറ്റക്ടീവ് ടീമുകളുടെയും പ്രൊഫഷണലിസം, കാര്യക്ഷമത, ദ്രുത പ്രതികരണം എന്നിവയെ ഷാര്‍ജ പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ ആമിര്‍ പ്രശംസിച്ചു. കേസ് വേഗത്തില്‍ പരിഹരിച്ചതും പ്രതിയെ അറസ്റ്റ് ചെയ്തതും വ്യത്യസ്ത സുരക്ഷാ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതില്‍ ഷാര്‍ജ പോലീസിന്റെ ഉയര്‍ന്ന തലത്തിലുള്ള സുസജ്ജത, ഫീല്‍ഡ് വൈദഗ്ധ്യം, പ്രവര്‍ത്തന ശേഷി എന്നിവ പ്രകടമാക്കുന്നതായി അദ്ദേഹം പറഞ്ഞു. കേസിനെ കുറിച്ചുള്ള കിംവദന്തികളില്‍ ആകൃഷ്ടരാകുകയോ സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ ആമിര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. കൃത്യവും പരിശോധിച്ചുറപ്പിച്ചതുമായ വിവരങ്ങള്‍ പൊതുജനങ്ങളുമായി പങ്കിടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ നേടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    crime sharja
    Latest News
    ലൈംഗിക വീഡിയോ കേസ്; റയൽ മാഡ്രിഡ് താരം റൗൾ അസെൻസിയോയെ കുറ്റവിമുക്തനാക്കി
    03/09/2026
    ഷാര്‍ജയില്‍ രണ്ട് സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
    03/09/2026
    ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മിനിമം ശമ്പളം 20,000 ദിര്‍ഹമായി ഉയര്‍ത്തി
    03/09/2026
    വീടിന് മുന്നിൽ ഒരിക്കലും പോലീസ് സ്റ്റേഷൻ തുടങ്ങിയിട്ടില്ല, ജീപ്പ് മാറ്റാത്തത് സർക്കാരിന്റെ വീഴ്ച- പിണറായി
    03/09/2026
    ദുബായില്‍ വ്യാജ വിസ തട്ടിപ്പ് കേസിൽ ഗായകന്‍ അറസ്റ്റില്‍
    03/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version