Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 22
    Breaking:
    • വെള്ളാപ്പള്ളി നടേശന്റെ വർഗീയക്കലി സി.പി.എം നേതാക്കൾക്ക് നേരെ വേണ്ട: മുന്നറിയിപ്പുമായി കെ.കെ. രാഗേഷ്
    • മൊബൈൽ ഫോൺ തർക്കം ദുരന്തമായി; തിസ്ഗാവിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മലമുകളിൽനിന്ന് ചാടി മരിച്ചു
    • യുദ്ധത്തിൽ ഇറാൻ മുന്നിൽ, യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്നും ഇറാൻ പ്രസിഡന്റ്
    • കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ രണ്ട് കപ്പലുകളിൽ 22 ഇന്ത്യക്കാർ; നാവികർ സുരക്ഷിതരെന്നും സർക്കാർ
    • ജുമുഅ നമസ്കാരത്തിന് പുറപ്പെടുന്നതിനിടെ തൃശൂർ ചേലക്കര സ്വദേശി റിയാദിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വെള്ളാപ്പള്ളി നടേശന്റെ വർഗീയക്കലി സി.പി.എം നേതാക്കൾക്ക് നേരെ വേണ്ട: മുന്നറിയിപ്പുമായി കെ.കെ. രാഗേഷ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/08/2026 Kerala Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ: സി.പി.എം നേതാവും മുൻ സ്പീക്കറുമായ എ.എൻ. ഷംസീറിനെതിരെ മോശം പരാമർശം നടത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. വെള്ളാപ്പള്ളിയുടെ വർഗീയക്കലി സി.പി.എം നേതാക്കൾക്ക് നേരെ പ്രയോഗിക്കേണ്ടതില്ലെന്നും, അദ്ദേഹത്തിന്റെ വിചിത്രമായ പരാമർശങ്ങൾക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രാഗേഷ് മുന്നറിയിപ്പ് നൽകി.

    എസ്.എൻ.ഡി.പി ട്രസ്റ്റ് യോഗത്തിലാണ് വെള്ളാപ്പള്ളി നടേശൻ എ.എൻ. ഷംസീറിനെതിരെ രംഗത്തെത്തിയത്. ഒരു സമുദായം മുഴുവൻ താൻ പറയുന്നതിനനുസരിച്ചാണ് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എന്ന ധാരണയാണ് വെള്ളാപ്പള്ളിക്കുള്ളതെന്ന് കെ.കെ. രാഗേഷ് ആരോപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കെ.കെ. രാഗേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

    വെള്ളാപ്പള്ളി നടേശന്റെ വിചിത്രമായ ‘തെരഞ്ഞെടുപ്പ് വിശകലനം’ കണ്ടു. ഒരു സമുദായം മുഴുവൻ താൻ പറയുന്നതിനനുസരിച്ചാണ് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എന്നാണ് ഇപ്പോഴും അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത്. അതിനാൽ തന്നെ ആരെയും എന്തും പറയുക എന്നത് അദ്ദേഹത്തിന്റെ വിചിത്രമായ ശീലമാണ്. അത് സമൂഹത്തിൽ വർഗീയചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിലുള്ള എന്തെങ്കിലുമാണെങ്കിൽ ആ നാവിന് മൂർച്ച കൂടും. മുസ്ലീം വിരോധം കൊണ്ട് അന്ധമാകുമ്പോൾ കൂടുതൽ വിഷമിറങ്ങും. പലപ്പോഴും ഇരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കുന്നതുകൊണ്ടാവാം, അധികമാരും അതിനോട് ഏറ്റുമുട്ടി മിനക്കെടാറില്ല എന്നതാണ് വാസ്തവം.

    എന്നാൽ വന്ന് വന്ന് താനിരിക്കുന്ന സ്ഥാനമേതെന്ന ഓർമപോലും അദ്ദേഹത്തിന് ഇപ്പോൾ ഇല്ലാതായിട്ടുണ്ട്. മുസ്ലീം നാമധാരികളായ സിപിഐ(എം) നേതാക്കളെ കാണുമ്പോൾ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ആ കലിയുണരും. അതാണ് ഇന്ന് സ. എ. എൻ. ഷംസീറിനെപ്പറ്റി മോശം പരാമർശം നടത്തിയതിന്റെ അടിസ്ഥാനം. വിദ്യാർത്ഥിപ്രസ്ഥാനത്തിലൂടെ സംഘടനാരംഗത്തേക്ക് വന്ന സഖാവാണ് ഷംസീർ. രണ്ട് തവണ തലശ്ശേരിയിൽ നിന്ന് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ സ്പീക്കറുമായിരുന്നു. ഹിന്ദു-മുസ്ലീം വർഗീയവാദികളുടെ ആക്രമണങ്ങൾ ഒരേപോലെ നേരിട്ടുകൊണ്ട് തന്നെയാണ് സഖാവ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. ഇത്തരത്തിൽ ദീർഘകാലം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സഖാവിനെയാണ് വെള്ളാപ്പള്ളി നടേശനെപ്പോലൊരാൾ വായിൽ തോന്നിയത് വിളിച്ചുപറഞ്ഞിരിക്കുന്നത്.

    ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തൽ കീഴ്ഘടകം മുതൽ കേന്ദ്രകമ്മിറ്റിവരെ ജനാധിപത്യപരമായ രീതിയിൽ പാർട്ടിയിൽ ഞങ്ങൾ നടത്തിക്കഴിഞ്ഞതാണ്. ബഹുജനങ്ങൾക്കിടയിലെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പാർട്ടിക്കുണ്ട്. പാർട്ടി ബന്ധുക്കളെയും അനുഭാവികളെയും ഉൾപ്പെടെ കേട്ട് ചർച്ചചെയ്തതിന് ശേഷമാണ് ഞങ്ങൾ തീരുമാനങ്ങളിലേക്ക് പോകുന്നത്. ഈ പ്രക്രിയയിലേക്കാവട്ടെ ഞങ്ങളൊരു വർഗീയവാദിയുടെയും അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടില്ല. ഉപദേശനിർദ്ദേശങ്ങൾ സ്വീകരിക്കുകയുമില്ല.

    കേന്ദ്രത്തിലെ ഫാസിസ്റ്റ് ഗവൺമെന്റിനും അവരുടെ നയങ്ങൾക്ക് കുടപിടിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ യുഡിഎഫ് സർക്കാറിനുമെതിരെ നിരന്തരം ബഹുജനങ്ങളോട് സംവദിക്കുന്നവരാണ് ഞങ്ങൾ. ഈ ഘട്ടത്തിൽ പാർട്ടി നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുകയും വൃത്തികെട്ട പ്രചാരവേല സംഘടിപ്പിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാടുകൾക്കെതിരെ ശക്തമായ ജനവികാരം ഉയരണം. ദീർഘമായ, മതേതര പൊതുപ്രവർത്തന പാരമ്പര്യമുള്ള ഷംസീറിനെതിരെ വെള്ളാപ്പള്ളി ഇപ്പോഴെടുത്ത നിലപാട് നീചമാണ്. അതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CPIM KK Ragesh
    Latest News
    വെള്ളാപ്പള്ളി നടേശന്റെ വർഗീയക്കലി സി.പി.എം നേതാക്കൾക്ക് നേരെ വേണ്ട: മുന്നറിയിപ്പുമായി കെ.കെ. രാഗേഷ്
    22/08/2026
    മൊബൈൽ ഫോൺ തർക്കം ദുരന്തമായി; തിസ്ഗാവിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മലമുകളിൽനിന്ന് ചാടി മരിച്ചു
    21/08/2026
    യുദ്ധത്തിൽ ഇറാൻ മുന്നിൽ, യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്നും ഇറാൻ പ്രസിഡന്റ്
    21/08/2026
    കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ രണ്ട് കപ്പലുകളിൽ 22 ഇന്ത്യക്കാർ; നാവികർ സുരക്ഷിതരെന്നും സർക്കാർ
    21/08/2026
    ജുമുഅ നമസ്കാരത്തിന് പുറപ്പെടുന്നതിനിടെ തൃശൂർ ചേലക്കര സ്വദേശി റിയാദിൽ നിര്യാതനായി
    21/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.