Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 9
    Breaking:
    • ദമാം കാനൂ ബിൽഡിംഗിൽ വൻ തീപ്പിടുത്തം, തീയണക്കാൻ തീവ്രശ്രമം
    • ലയണൽ മെസിയുടെ പിതാവ് ജോർജെ മെസി അന്തരിച്ചു, ​മെസിയുടെ കരിയറിലെ നിർണായക ശക്തി
    • പിന്തുണ വേണ്ട, പിന്നിൽനിന്ന് കുത്തരുത്, എം.വി ജയരാജനോട് അർജ്ജുൻ ആയങ്കി
    • ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കുന്നതില്‍ പരാജയപ്പെട്ടു; മുതിര്‍ന്ന മൊസാദ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
    • യു എ ഇ എണ്ണ ടാങ്കറിനു നേരെ ഹോര്‍മുസില്‍ മിസൈല്‍ ആക്രമണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»football

    ലയണൽ മെസിയുടെ പിതാവ് ജോർജെ മെസി അന്തരിച്ചു, ​മെസിയുടെ കരിയറിലെ നിർണായക ശക്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/08/2026 football Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റൊസാരിയോ: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പിതാവും ദീർഘകാല ഏജന്റുമായ ജോർജെ മെസി (68) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം ശനിയാഴ്ച പുലർച്ചെ അർജന്റീനയിലെ സ്വന്തം നാടായ റൊസാരിയോയിലെ ആശുപത്രിയിലായിരുന്നു അന്തരിച്ചത്. മെസിക്ക് 14 വയസ്സുള്ളപ്പോൾ മുതൽ അദ്ദേഹത്തിന്റെ ഏജന്റായി പ്രവർത്തിച്ചിരുന്നത് പിതാവ് ജോർജെയായിരുന്നു. മകന്റെ ഫുട്ബോൾ കരിയറിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മെസിയുടെ കരിയറിലെ പ്രധാന ഘട്ടങ്ങളിലെല്ലാം പിന്നിൽ ശക്തമായ പിന്തുണയുമായി ജോർജെ ഉണ്ടായിരുന്നു.

    ഈ വർഷത്തെ ലോകകപ്പിനിടെ ജോർജെയുടെ ആരോഗ്യനിലയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. തുടർന്ന് മെസിയുടെ കുടുംബം അദ്ദേഹം ആരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നെങ്കിലും രോഗവിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2022ലെ ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയ ചരിത്രനിമിഷത്തിന് സാക്ഷിയാകാനും ജോർജെ മെസിയുണ്ടായിരുന്നു. അർജന്റീന മൂന്നാം ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത് അദ്ദേഹം നേരിൽ കണ്ടു.

    എട്ട് ബാലൺ ഡി ഓർ പുരസ്കാരങ്ങളും ബാഴ്സലോണയ്ക്കൊപ്പം നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും 10 ലാ ലിഗ കിരീടങ്ങളും സ്വന്തമാക്കിയ മെസിയുടെ അസാധാരണ കരിയറിന്റെ വളർച്ചയിൽ പിതാവിന്റെ പങ്ക് നിർണായകമായിരുന്നു. റൊസാരിയോയിലെ ന്യൂവെൽസ് ഓൾഡ് ബോയ്സിന്റെ ആരാധകനായിരുന്ന ജോർജെയുടെ മകൻ ലയണൽ മെസി ഏഴാം വയസ്സിലാണ് ക്ലബിന്റെ അക്കാദമിയിൽ ചേർന്നത്. 2001 ഫെബ്രുവരിയിൽ 13-ാം വയസ്സിൽ ബാഴ്സലോണയുമായി കരാറായതിനെ തുടർന്ന് കുടുംബം സ്പെയിനിലേക്ക് താമസം മാറി. പിന്നീട് മാതാവും സഹോദരങ്ങളും റൊസാരിയോയിലേക്ക് മടങ്ങിയെങ്കിലും ജോർജെ മകനൊപ്പം ബാഴ്സലോണയിൽ തുടരുകയായിരുന്നു.

    ലോകത്തിലെ എക്കാലത്തെയും മികച്ച താരത്തിന്റെ കരിയറിനെ കാഴ്ചപ്പാടോടെയും കർശനമായ പിന്തുണയോടെയും സ്നേഹത്തോടെയും മുന്നോട്ട് നയിച്ച തൂണായിരുന്നു ജോർജെ- ന്യൂവെൽസ് ഓൾഡ് ബോയ്സ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. മെസിയുടെ ബാല്യകാലം മുതൽ ലോക ഫുട്ബോളിന്റെ ഉന്നതിയിലെത്തുന്നതുവരെയുള്ള ഓരോ ചുവടുവെപ്പിലും ജോർജെയുടെ പിന്തുണ നിർണായകമായിരുന്നെന്നും ക്ലബ് അനുസ്മരിച്ചു.
    ബാഴ്സലോണയും ജോർജെ മെസിയുടെ വിയോഗത്തിൽ അനുശോചിച്ചു. ലയണൽ മെസിയുടെ ഫുട്ബോൾ കരിയറിന്റെ തുടക്കത്തിലും ബാഴ്സലോണയിലെ സുവർണകാലത്തും ക്ലബിൽ വിശ്വാസമർപ്പിച്ചതിന് ജോർജെയോട് നന്ദിയുണ്ടെന്ന് ക്ലബ് അറിയിച്ചു.

    അർജന്റീന ഫുട്ബോൾ അസോസിയേഷനും ജോർജെയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. ഞങ്ങളുടെ ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണൽ മെസിയുടെ പിതാവിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഈ ദുഃഖകരമായ സമയത്ത് കുടുംബത്തോടൊപ്പം ഞങ്ങൾ ഹൃദയപൂർവം നിലകൊള്ളുന്നു,” അസോസിയേഷൻ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    George Messi Lionel Messi
    Latest News
    ദമാം കാനൂ ബിൽഡിംഗിൽ വൻ തീപ്പിടുത്തം, തീയണക്കാൻ തീവ്രശ്രമം
    09/08/2026
    ലയണൽ മെസിയുടെ പിതാവ് ജോർജെ മെസി അന്തരിച്ചു, ​മെസിയുടെ കരിയറിലെ നിർണായക ശക്തി
    09/08/2026
    പിന്തുണ വേണ്ട, പിന്നിൽനിന്ന് കുത്തരുത്, എം.വി ജയരാജനോട് അർജ്ജുൻ ആയങ്കി
    08/08/2026
    ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കുന്നതില്‍ പരാജയപ്പെട്ടു; മുതിര്‍ന്ന മൊസാദ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
    08/08/2026
    യു എ ഇ എണ്ണ ടാങ്കറിനു നേരെ ഹോര്‍മുസില്‍ മിസൈല്‍ ആക്രമണം
    08/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.