റിയാദ്: മൂണ്‍ഗ്ലൈഡ് എന്റര്‍ടൈന്‍മെന്റ്‌സും എന്‍ആര്‍കെ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ആരവം വേടന്‍ ലൈവ് റിയാദ്’ മെഗാ ഷോയുടെ ടൈറ്റില്‍ ലോഞ്ചും ടിക്കറ്റ് ലോഞ്ചും റിയാദിലെ ലുലു മാള്‍ മുറബ്ബയില്‍ വര്‍ണാഭമായി നടന്നു. സിനിമാതാരം അന്‍സിബ ഹസന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ നൂറുകണക്കിന് കലാസ്വാദകരും സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
അന്‍സിബ ഹസന്‍ ‘ആരവം വേടന്‍ ലൈവ് ‘ എന്ന പരിപാടിയുടെ ഔദ്യോഗിക ടൈറ്റില്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ എന്‍ആര്‍കെ ഫോറം പ്രതിനിധികളായ ശിഹാബ് കൊട്ടുകാട്, സുരേന്ദ്രന്‍ കൂട്ടായി, ഷുഹൈബ് പനങ്ങാങ്ങര, സലീം കളക്കര, ലുലു റിയാദ് റിജിനല്‍ മാനേജര്‍ അബ്ദുല്‍ ജലീല്‍, സംഘാടകരായ ധനീഷ് ചന്ദ്രന്‍, സിനൂഷ ധനീഷ് വിഷ്ണു വിജയന്‍, സിജിന്‍ കൂവള്ളൂര്‍, റിയാസ് മേലേത്ത് എന്നിവര്‍ സംസാരിച്ചു.
ടൈറ്റില്‍ ലോഞ്ചിന് ശേഷം അന്‍സിബ ഹസന്‍ ടിക്കറ്റ് ലോഞ്ച് നിര്‍വഹിക്കുകയും ആദ്യ ടിക്കറ്റ് മുനീര്‍ കണ്ണങ്കരക്ക് നല്‍കി വില്‍പ്പനയ്ക്ക് തുടക്കമിടുകയും ചെയ്തു. ചടങ്ങില്‍ എന്‍ആര്‍കെ പ്രതിനിധികളായ റഹ്മാന്‍ മുനമ്പത്ത്, ബാലുക്കുട്ടന്‍, നസീര്‍ മുള്ളൂര്‍ക്കര, അഷ്‌റഫ് മൂവാറ്റുപുഴ, കൃഷ്ണകുമാര്‍, ഫിറോസ് ശിഫ, ഷഫീറലി, ഷഫീഖ് തലശ്ശേരി, നാസര്‍ കാരക്കുന്ന് എന്നിവര്‍ പങ്കെടുത്തു.
പോള്‍സ്റ്റാര്‍ ഡാന്‍സ് അക്കാദമിയുടെ നൃത്താവിഷ്‌കാരത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് കലാഭവന്‍ നസീബ്, വിവിധ ജനപ്രിയ കഥാപാത്രങ്ങളായി വേദിയിലെത്തി. ഗായകന്‍ അഹമ്മദ് സുല്‍ത്താന്‍ അവതരിപ്പിച്ച ലൈവ് ഗാനങ്ങളും പ്രേക്ഷകരുമായുള്ള ഇന്ററാക്ടീവ് സെഷനുകളും പരിപാടിക്ക് കൂടുതല്‍ ആവേശം പകര്‍ന്നു.
പരിപാടിയുടെ ഭാഗമായി വിശിഷ്ടാതിഥികളെയും കലാകാരന്മാരെയും ഫലകങ്ങള്‍ നല്‍കി ആദരിച്ചു. എന്‍ആര്‍കെ ഫോറം അംഗങ്ങള്‍, വേടന്‍ ലൈവ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.






