ദുബായ്- കെഎംസിസി കണ്ണൂർ ജില്ല സംഘടിപ്പിക്കുന്ന ഗ്രാൻഡ് മീലാദ് കോൺഫറൻസിന്റെ ബ്രോഷർ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ ദുബായ് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്‌ദു ചപ്പാരപടവ് തഹ്ഫീൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മൊയ്‌നുദ്ദീന് കൈമാറി പ്രകാശന കർമ്മം നിർവ്വഹിച്ചു.
മീലാദ് ആഘോഷങ്ങളുടെ ഭാഗമായി പ്രവാചക പ്രകീർത്തനങ്ങളാൽ ധന്യമായ വിവിധ പരിപാടികളാണ് ജില്ലാ കെഎംസിസി ഒരുക്കീട്ടുള്ളത്. സംസ്ഥാനതല ബുർദ പാരായണ മത്സരം, നബിദിന സമ്മേളനം, മൗലീദ് സദസ്സ്
എന്നിവ നടക്കും. ദുബായ് കെഎംസിസി സംസ്ഥാന ഭാരവാഹികളായ പി കെ ഇസ്മായിൽ, അബ്ദുൾ ഖാദർ അരിപ്പാമ്പ്ര, ജില്ലാ ആക്ടിങ് പ്രസിഡന്റ് ജാഫർ മാടായി, ജന സെക്രട്ടറി റഹ്ദാദ് മൂഴിക്കര ജില്ലാ മണ്ഡലം നേതാക്കൾ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group






