ദമാം – മയക്കുമരുന്ന് കടത്ത് പ്രതിയായ ഇന്ത്യക്കാരന് ദമാമില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി അഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിലേക്ക് അതിമാരക രാസലഹരിയായ മെത്താംഫെറ്റാമൈന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ ലവ്‌ലി റാണക്ക് ആണ് നിയമാനുസൃത നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഇന്ന് ശിക്ഷ നടപ്പാക്കിയത്.
സൗദി പൗരനെ കുത്തിക്കൊലപ്പെടുത്തിയ സ്വദേശിക്ക് റിയാദിലും ഇന്ന് വധശിക്ഷ നടപ്പാക്കി. ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഖാലിദ് അല്‍അദ്‌വാനിയെ കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരന്‍ അബ്ദുല്ല ബിന്‍ മുഅജബ് ബിന്‍ സഈദ് ആലുഗായിബ് അല്‍ഖഹ്താനിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group






