Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 29
    Breaking:
    • ഇന്ത്യയിൽ ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ വൻ വർധനവ്; പ്രതിവർഷം 100 കോടിയിലധികം വരുമാനമുള്ളവരുടെ എണ്ണം 576 ആയി
    • സൗദി എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം, ഇറാഖില്‍ മിലീഷ്യ കേന്ദ്രങ്ങള്‍ ആക്രമിച്ച് സൗദി
    • സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്തംബർ 23 ന് തുടക്കമാകും
    • ഹോർമുസ് ജലപാത കൈകാര്യം ചെയ്യാൻ പുതിയ നിർദ്ദേശവുമായി ഒമാൻ, മലാക്ക കടലിടുക്കിന്റെ മാതൃക
    • പ്രവാസി ശാക്തീകരണത്തിൽ കെ.എം.സി.സിയുടെ പങ്ക് മഹത്തരം: ഡോ. അൻവർ അമീൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദി എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം, ഇറാഖില്‍ മിലീഷ്യ കേന്ദ്രങ്ങള്‍ ആക്രമിച്ച് സൗദി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/07/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട, ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന ഇറാന്‍ അനുകൂല മിലീഷ്യകളുടെ കേന്ദ്രങ്ങള്‍ക്കെതിരെ സൗദി സായുധ സേന ഇന്ന് പുലര്‍ച്ചെ കൃത്യമായ ആക്രമണം നടത്തിയതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. യു.എസ് സെന്‍ട്രല്‍ കമാന്‍ഡുമായി ഏകോപനം നടത്തിയാണ് ഇറാഖിലെ ഇറാന്‍ അനുകൂല മിലീഷ്യ കേന്ദ്രങ്ങള്‍ ആക്രമിച്ചത്. സംഘര്‍ഷം രൂക്ഷമാക്കാന്‍ ശ്രമിക്കുന്നില്ലെന്നും സൗദി അറേബ്യക്കെതിരായ ഏത് ആക്രമണത്തിനും തിരിച്ചടി നല്‍കുമെന്നും പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.

    ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന ഇറാന്‍ അനുകൂല മിലീഷ്യകള്‍ സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെയും റിയാദിലെയും എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ശ്രമിച്ചതായും ഇവ തടഞ്ഞ് തകര്‍ത്തതായും തിങ്കളാഴ്ച പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്നലെ രാത്രിയും കിഴക്കന്‍ പ്രവിശ്യയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണ ശ്രമങ്ങളുണ്ടായി. ഏതാനും ഡ്രോണുകള്‍ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ത്തു. ഇറാഖ് ഭൂപ്രദേശത്ത് നിന്നാണ് ഈ ഭീകരാക്രമണങ്ങള്‍ വീണ്ടും ഉത്ഭവിച്ചത്. ഇറാന്‍ പിന്തുണയുള്ള മിലീഷ്യകളാണ് ആക്രമണം നടത്തിയത്. സ്വയം പ്രതിരോധിക്കാനും ഉചിതമായ സമയത്തും സ്ഥലത്തും പ്രതികരിക്കാനും സൗദി അറേബ്യക്ക് അവകാശമുള്ളതായും മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കിഴക്കന്‍ പ്രവിശ്യയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാഖില്‍ ഇറാന്‍ പിന്തുണയുള്ള സായുധ സംഘങ്ങള്‍ നടത്തുന്ന തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി സൗദി വിദേശ മന്ത്രാലയം പറഞ്ഞു. സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനുള്ള ദൃഢനിശ്ചയം സൗദി അറേബ്യ ആവര്‍ത്തിക്കുന്നതായും ആക്രമണ സ്രോതസ്സുകളോട് പ്രതികരിക്കാനും ആക്രമണകാരികളെ തടയാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള നിയമപരമായ അവകാശം സൗദി അറേബ്യ ആവര്‍ത്തിക്കുന്നതായും വിദേശ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

    സൗദി അറേബ്യക്കെതിരായ ആക്രമണത്തിനുള്ള ലോഞ്ച് പാഡ് ആയി തങ്ങളുടെ ഭൂപ്രദേശം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഇറാഖ് സര്‍ക്കാര്‍ അനിവാര്യമായും സ്വീകരിക്കണമെന്ന് സൗദി വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Drone Iran iraq Saudi arabia War
    Latest News
    ഇന്ത്യയിൽ ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ വൻ വർധനവ്; പ്രതിവർഷം 100 കോടിയിലധികം വരുമാനമുള്ളവരുടെ എണ്ണം 576 ആയി
    29/07/2026
    സൗദി എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം, ഇറാഖില്‍ മിലീഷ്യ കേന്ദ്രങ്ങള്‍ ആക്രമിച്ച് സൗദി
    29/07/2026
    സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്തംബർ 23 ന് തുടക്കമാകും
    28/07/2026
    ഹോർമുസ് ജലപാത കൈകാര്യം ചെയ്യാൻ പുതിയ നിർദ്ദേശവുമായി ഒമാൻ, മലാക്ക കടലിടുക്കിന്റെ മാതൃക
    28/07/2026
    പ്രവാസി ശാക്തീകരണത്തിൽ കെ.എം.സി.സിയുടെ പങ്ക് മഹത്തരം: ഡോ. അൻവർ അമീൻ
    28/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.