കുറ്റിപ്പുറം(മലപ്പുറം)- കുറ്റിപ്പുറം ദേശീയ പാതയിൽ നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലും കാറിലും ഇടിച്ച് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരാണ്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിലെത്തിയ ബസ് ഡിവൈഡറിൽ ഇടിച്ച് തകരുകയായിരുന്നു. ബസ് നെടുകെ പിളർന്നിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് മഴയും പെയ്തിരുന്നു. തലകീഴായി മറിഞ്ഞ ബസ് നെടുകെ പിളരുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തകർ അപകടത്തിൽ പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group




