Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 29
    Breaking:
    • തൃശൂർ ജൂബിലി മിഷൻ മെഡി. കോളേജ് ഒന്നാംവർഷ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
    • വൈറ്റ് ഹൗസിലും കെന്നഡി സെന്ററിലും ട്രംപ് നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ വെറും അഹങ്കാര പദ്ധതികളെന്ന് ബൈഡൻ
    • പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ധിപ്പിച്ച നടപടിയും പൗരത്വത്തിനുള്ള തെളിവല്ലെന്ന നിലപാടും പിന്‍വലിക്കണം; സൗദി കെഎംസിസി
    • 20 വർഷങ്ങൾക്ക് ശേഷം ജപ്പാൻ വീണ്ടും ബ്രസീലിന് മുന്നിൽ; ചരിത്രം തിരുത്താൻ ‘സാമുറായ് ബ്ലൂ’ പട
    • നേഷൻ ഓഫ് ഇസ്‌ലാം നേതാവ് ലൂയിസ് ഫറഖാന്റെ ഭാര്യ ഖദീജ ഫറഖാൻ അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    ദേശീയ ടീമിന്റെ ദയനീയ പ്രകടനം; സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് രാജിവെച്ചു

    Ayyoob PBy Ayyoob P29/06/2026 Sports Football Gulf Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ലോകകപ്പ് മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി ദേശീയ ടീം പുറത്തായതിന് പിന്നാലെ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസിര്‍ അല്‍മിസ്ഹല്‍ രാജി പ്രഖ്യാപിച്ചു. ടൂര്‍ണമെന്റില്‍ ആരാധകരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ ടീം പരാജയപ്പെട്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അല്‍മിസ്ഹല്‍ വ്യക്തമാക്കി. സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡിലെ സഹപ്രവര്‍ത്തകരും ഞാനും സൗദി ഫുട്‌ബോളിനെ സേവിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തു. രാജ്യത്തിന്റെയും ആരാധകരുടെയും അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ ആത്മാര്‍ഥമായി പരിശ്രമിച്ചു. ലോകകപ്പിന്റെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുന്നതില്‍ സൗദി ദേശീയ ടീം പരാജയപ്പെട്ടത് എല്ലാവരുടെയും അഭിലാഷങ്ങള്‍ക്ക് നിരക്കാത്ത ഫലമാണ്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. നമ്മുടെ ടീമിനെ മികച്ച സ്ഥാനത്ത് കാണാന്‍ ആഗ്രഹിച്ച എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്ന് തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ യാസിര്‍ അല്‍മിസ്ഹല്‍ പറഞ്ഞു.

    ഒരു പുതിയ യുഗത്തിന് അവസരമൊരുക്കണമെന്ന് ഉത്തരവാദിത്തം ആവശ്യപ്പെടുന്നു എന്ന എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍, നിലവിലെ കാലാവധി അവസാനിക്കുന്നതുവരെ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പദവിയില്‍ തുടരേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു. സ്ഥാപിതമായ നടപടിക്രമങ്ങളും ചട്ടങ്ങളും അനുസരിച്ച്, പുതിയ ഡയറക്ടര്‍ ബോര്‍ഡിന്റെ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശങ്ങള്‍
    സമര്‍പ്പിക്കാനുള്ള പ്രക്രിയ ആരംഭിക്കാന്‍ ആവശ്യപ്പെടുന്നുവെന്ന് യാസിര്‍ അല്‍മിസ്ഹല്‍ കൂട്ടിച്ചേര്‍ത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏഴ് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് യാസിര്‍ അല്‍മിസ്ഹല്‍ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍ നിന്ന് രാജിവെക്കുന്നത്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നിവര്‍ സൗദി ഫുട്‌ബോളിന് നല്‍കിയ വലിയ പിന്തുണക്ക് അല്‍മിസ്ഹല്‍ നന്ദി അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി നേട്ടങ്ങള്‍ക്ക് ഇത് കാരണമായിട്ടുണ്ട്. സൗദിയില്‍ സ്‌പോര്‍ട്‌സ് മേഖലയുടെ വികസനത്തിനും കായിക മേഖലയെ സേവിക്കാനും നല്‍കിയ തുടര്‍ച്ചയായ പിന്തുണക്കും അചഞ്ചലമായ പ്രതിബദ്ധതക്കും സ്‌പോര്‍ട്‌സ് മന്ത്രിക്കും യാസിര്‍ അല്‍മിസ്ഹല്‍ നന്ദി പറഞ്ഞു.

    ഏത് സ്ഥാനത്തുനിന്നും താന്‍ രാജ്യത്തെ സേവിക്കുകയും സൗദി കായിക മേഖലയെ പിന്തുണക്കുകയും ചെയ്യും. സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡിനെ പിന്തുണച്ച എല്ലാവരോടും ഫുട്‌ബോള്‍ ആരാധകരോടും നന്ദി പ്രകടിപ്പിക്കുന്നു. തങ്ങളുടെ ഭാഗത്ത് സംഭവിച്ച പോരായ്മകള്‍ക്ക് ക്ഷമ ചോദിക്കുന്നു. അടുത്ത ഡയറക്ടര്‍ ബോര്‍ഡിന് വിജയവും സൗദി ഫുട്‌ബോളിന് ശോഭനമായ ഭാവിയും ആശംസിക്കുന്നതായും യാസിര്‍ അല്‍മിസ്ഹല്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fifa world cup 2026 saudi football
    Latest News
    തൃശൂർ ജൂബിലി മിഷൻ മെഡി. കോളേജ് ഒന്നാംവർഷ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
    29/06/2026
    വൈറ്റ് ഹൗസിലും കെന്നഡി സെന്ററിലും ട്രംപ് നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ വെറും അഹങ്കാര പദ്ധതികളെന്ന് ബൈഡൻ
    29/06/2026
    പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ധിപ്പിച്ച നടപടിയും പൗരത്വത്തിനുള്ള തെളിവല്ലെന്ന നിലപാടും പിന്‍വലിക്കണം; സൗദി കെഎംസിസി
    29/06/2026
    20 വർഷങ്ങൾക്ക് ശേഷം ജപ്പാൻ വീണ്ടും ബ്രസീലിന് മുന്നിൽ; ചരിത്രം തിരുത്താൻ ‘സാമുറായ് ബ്ലൂ’ പട
    29/06/2026
    നേഷൻ ഓഫ് ഇസ്‌ലാം നേതാവ് ലൂയിസ് ഫറഖാന്റെ ഭാര്യ ഖദീജ ഫറഖാൻ അന്തരിച്ചു
    29/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version