ജിദ്ദ: പതിറ്റാണ്ടുകൾ പിന്നിട്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ ജംഇയ്യത്തുൽ അൻസാറിൻ്റെ സജീവ പ്രവർത്തകരായ ഹൈദരലി മങ്കരത്തൊടി വടക്കേമണ്ണ, യൂസുഫ്. പി.കെ. ചേന്ദര എന്നിവർക്ക് യാത്രയയപ്പ് നല്കി.
ഷറഫിയ്യ റമദാൻ വില്ലയിൽ നടത്തിയ പരിപാടിയിൽ അഷ്റഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. ഇസ്ഹാഖ് പറപ്പൂർ, ഫാസിൽ തിരൂർ, മനാഫ് ഐക്കരപ്പടി, മുഹമ്മദ് കാരാട്ട്, ഷരീഫ് പൂങ്ങോട്,
ഹാരിസ് കന്നിപ്പൊയിൽ, എന്നിവർ പ്രസംഗിച്ചു. ഇസ്മായിൽ വേങ്ങര അധ്യക്ഷത വഹിച്ചു
ഹൈദരലി. എം ടി, യൂസുഫ്. പി.കെ എന്നിവർ ആദരവിന് നന്ദി പറഞ്ഞു. ലത്തീഫ് പൂങ്ങോട്,
സിറാജ് തിരുവാലി, ഹംസ പെരിന്തൽമണ്ണ, റിഷാദ് കരുവാരക്കുണ്ട്, ഫിറോസ് വണ്ടൂർ, ഫാസിൽ കട്ടുപ്പാറ എന്നിവർ നേതൃത്വം നൽകി. അഹമ്മദ് താണ ഖിറാഅത്ത് നടത്തി. അൻവർ വടക്കാങ്ങര
സ്വാഗതം പറഞ്ഞു.