ഇറാനും ഇസ്രായിലും അമേരിക്കയുമായുള്ള യുദ്ധം കനത്ത ശേഷം ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇന്ന് രാവിലെ ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ അതിശക്തമായ മിസൈൽ ആക്രമണം വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമാകുകയും ചെയ്തു.
നെതന്യാഹുവിന്റെ ഓഫീസും നിരവധി ഇസ്രായേലി സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്നും അവ നശിപ്പിക്കപ്പെട്ടുവെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) തങ്ങളുടെ പുതിയ പ്രസ്താവനയിൽ അറിയിച്ചു. നെതന്യാഹുവിന്റെ അവസ്ഥയെക്കുറിച്ച് ഇപ്പോൾ അറിവില്ലെന്നും ഇറാൻ നടത്തിയ പ്രസ്താവനയിലുണ്ട്. നെതന്യാഹു കൊല്ലപ്പെട്ടതായി ചില ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ റിപ്പോർട്ടിനെ ചുവടുപിടിച്ച് ചില രാജ്യാന്തര മാധ്യമങ്ങളും വാർത്ത നൽകിയിട്ടുണ്ട്.
അതേസമയം, ജർമ്മൻ മാധ്യമങ്ങൾ പറയുന്നത് നെതന്യാഹുവിനെ ഇസ്രായിൽ വിദേശത്തേക്ക് കടത്തി എന്നാണ്. അല്ലെങ്കിൽ ശക്തമായ ഭൂഗർഭ കോട്ടകളിലേക്ക് അദ്ദേഹത്തെ മാറ്റി എന്നുമാണ്. യുദ്ധം തുടങ്ങിയ ശേഷം നെതന്യാഹു എവിടെയും പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഭൂഗർഭ കോട്ടകളെ തകർക്കാൻ ശേഷിയുള്ള ഖോറംഷഹർ 4 (Khorramshahr 4) പോലുള്ള മിസൈലുകൾ ഇറാന്റെ കൈവശമുണ്ട്, എന്നാൽ അവ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഖെയ്‌ബർ (Kheibar) വിഭാഗത്തിൽപ്പെട്ട മിസൈലുകളാണ് ഉപയോഗിച്ചതെന്നാണ് റെവല്യൂഷണറി ഗാർഡിന്റെ പ്രസ്താവനയിൽ പറയുന്നത്.
ഇസ്രായേലിനുള്ളിൽ പ്രധാനപ്പെട്ട പല സംഭവങ്ങളും നടക്കുന്നുണ്ട് എന്നാണ് അവിടെ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നെതന്യാഹു കൊല്ലപ്പെടാനുള്ള സാധ്യത കുറവാണെങ്കിലും അത് തള്ളിക്കളയാനാവില്ല. വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെയും മൊസാദിന്റെയും സംരക്ഷണത്തിൽ അദ്ദേഹം രാജ്യം വിട്ടിരിക്കാനാണ് കൂടുതൽ സാധ്യത എന്ന നിരീക്ഷണത്തിനാണ് നിലവിൽ കൂടുതൽ പ്രധാന്യമുള്ളത്.
നെതന്യാഹുവിനെ വധിക്കാൻ ഇറാന് ശേഷിയുണ്ടോ?
അതെയെന്നാണ് ഈ ചോദ്യത്തിന് ഉത്തരം. കാരണം, ഹൈപ്പർസോണിക് മിസൈലുകളുടെ കരുത്തിന് പുറമെ, പ്രാദേശികമോ അന്തർദ്ദേശീയമോ ആയ സഖ്യകക്ഷികൾ വഴി നിർണ്ണായകമായ രഹസ്യവിവരങ്ങൾ ഇറാൻ ശേഖരിക്കുന്നുണ്ടെന്ന് യുദ്ധത്തിന്റെ ഗതി സൂചിപ്പിക്കുന്നു. ഇതിനർത്ഥം നെതന്യാഹുവിലേക്കും അദ്ദേഹത്തിന്റെ മന്ത്രിമാരിലേക്കും എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ്.



