Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 7
    Breaking:
    • യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 112 ആയി
    • ഇറാൻ പശ്ചിമേഷ്യയിലെ ‘പരാജിതർ’; സമ്പൂർണ്ണ നാശമുണ്ടാക്കുമെന്ന് ട്രംപിന്റെ ഭീഷണി
    • ഇറാന് റഷ്യൻ സഹായം; യുഎസ് യുദ്ധക്കപ്പലുകളുടെ വിവരങ്ങൾ ചോർത്തി നൽകുന്നു
    • സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു, സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ പിന്നീട്
    • ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് തുടര്‍ച്ചയായി ആക്രമണ ശ്രമങ്ങള്‍; 20 ഡ്രോണുകള്‍ തകര്‍ത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»War

    യുദ്ധം എട്ടാം ദിവസത്തിലേക്ക്, തെഹ്റാനില്‍ കനത്ത ബോംബാക്രമണം, ഇറാന്റെ 43 യുദ്ധക്കകപ്പലുകള്‍ തകര്‍ത്തതായി യു.എസ് സൈന്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/03/2026 War Iran Israel USA World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ‌
    തെഹ്‌റാന്‍ – ഇറാന്‍-ഇസ്രായില്‍-അമേരിക്കന്‍ യുദ്ധം എട്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു. തെഹ്‌റാനില്‍ അമേരിക്കയും ഇസ്രായിലും കനത്ത ബോംബാക്രമണം നടത്തി. ഇറാനെതിരായ സൈനിക നടപടി ആരംഭിച്ച ശേഷം 43 ഇറാന്‍ യുദ്ധക്കപ്പലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയോ നശിപ്പിക്കുകയോ ചെയ്തതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. യുദ്ധത്തിന്റെ ആദ്യ ആഴ്ചയില്‍ ഇറാനിനിലെ സൈനിക കേന്ദ്രങ്ങളും സ്ഥാപനങ്ങളും ലക്ഷ്യമിട്ട് യു.എസ് സൈന്യം 3,000 ലേറെ ആക്രമണങ്ങള്‍ നടത്തി. ഇറാന്‍ നാവികസേനയുടെ കപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കും പുറമേ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ എന്നിവയും ആക്രമിച്ചു. മിഡില്‍ ഈസ്റ്റിലെ വിവിധ ലക്ഷ്യങ്ങളില്‍ സൈനിക ഓപ്പറേഷന്‍ തുടരുകയാണെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

    അതേസമയം, ആവശ്യമെങ്കില്‍ ഹുര്‍മുസ് കടലിടുക്കില്‍ യു.എസ് നാവികസേനക്ക് എണ്ണ ടാങ്കറുകള്‍ക്ക് അകമ്പടി സേവിക്കാന്‍ തുടങ്ങാമെന്ന് സൂചിപ്പിച്ചതിന് ശേഷം, ഹുര്‍മുസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകള്‍ക്ക് അകമ്പടി സേവിക്കാന്‍ നാവിക കപ്പലുകള്‍ വിന്യസിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് വെല്ലുവിളിച്ചു. ഇറാനുമായുള്ള യു.എസ്-ഇസ്രായില്‍ യുദ്ധം രണ്ടാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ, ഗള്‍ഫ് ഉള്‍ക്കടലില്‍ ഒരു എണ്ണ ടാങ്കര്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഹുര്‍മുസ് കടലിടുക്കിലെ നാവിഗേഷന്‍ നിരോധനവും സുരക്ഷാ അഭാവവും സംബന്ധിച്ച് റെവല്യൂഷണറി ഗാര്‍ഡ് നാവിക സേനയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെ തുടര്‍ന്ന് പ്രൈമ എന്ന എണ്ണ ടാങ്കറില്‍ ഇന്ന് രാവിലെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചതായി റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷം സൈനിക താവളവും യു.എസ് നയതന്ത്ര സ്ഥാപനവും സ്ഥിതി ചെയ്യുന്ന ബാഗ്ദാദ് വിമാനത്താവള സമുച്ചയം ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വിമാനത്താവളത്തിനു നേരെ നിരവധി ആക്രമണങ്ങളുണ്ടായതായി സുരക്ഷാ ഉദ്യോഗസ്ഥന്‍ എ.എഫ്.പിയോട് വ്യക്തമാക്കി. മറ്റൊരു സുരക്ഷാ സ്രോതസ്സ് ഡ്രോണ്‍ ആക്രമണവും തുടര്‍ന്ന് വിമാനത്താവളത്തില്‍ തീപിടുത്തവും സ്ഥിരീകരിച്ചു. ഇറാഖി കുര്‍ദിസ്ഥാനിലെ വിഘടനവാദി ഗ്രൂപ്പുകളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഇന്ന് അറിയിച്ചു. ഇറാഖി കുര്‍ദിസ്ഥാന്‍ മേഖലയിലെ വിഘടനവാദി ഗ്രൂപ്പുകളുടെ മൂന്ന് സ്ഥലങ്ങള്‍ ഇന്ന് രാവിലെ ആക്രമിച്ചതായി തസ്‌നീം വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു. മേഖലയിലെ വിഘടനവാദി ഗ്രൂപ്പുകള്‍ ഇറാന്റെ പ്രാദേശിക സമഗ്രതക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍, ഞങ്ങള്‍ അവരെ തകര്‍ക്കുമെന്ന് റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

    ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ പുതിയതും വിപുലവുമായ ആക്രമണ പരമ്പര ആരംഭിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ആക്രമണങ്ങള്‍ ഇറാന്‍ സര്‍ക്കാരിനെയും സൈനിക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണെന്ന് ഇസ്രായില്‍ സൈന്യം വ്യക്തമാക്കി. വ്യോമസേനയുടെ 80 ലധികം യുദ്ധവിമാനങ്ങള്‍ തെഹ്റാനിലും മധ്യ ഇറാനിലെ മറ്റ് പ്രദേശങ്ങളിലുമുള്ള ഇറാന്‍ ഭരണകൂടത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് കൂടുതല്‍ വ്യോമാക്രമണങ്ങള്‍ നടത്തിയതായി സൈന്യം പ്രസ്താവനയില്‍ ചൂണ്ടികാണിച്ചു. റെവല്യൂഷണറി ഗാര്‍ഡിനു കീഴിലെ സെന്‍ട്രല്‍ മിലിട്ടറി യൂണിവേഴ്‌സിറ്റി (ഇമാം ഹുസൈന്‍ യൂണിവേഴ്‌സിറ്റി) ലക്ഷ്യമിട്ട കേന്ദ്രങ്ങളില്‍ ഒന്നാണെന്ന് സൈന്യം പറഞ്ഞു. ഇസ്രായിലിലേക്കുള്ള മിസൈല്‍ വിക്ഷേപണങ്ങളുടെ എണ്ണം കൂടുതല്‍ കുറക്കുക എന്ന ലക്ഷ്യത്തോടെ, ഭൂഗര്‍ഭ കമാന്‍ഡ് സെന്ററും മിസൈല്‍ സംഭരണ, വിക്ഷേപണ കേന്ദ്രങ്ങളും ഇസ്രായില്‍ ആക്രമിച്ചു.

    ആക്രമണത്തിന് മറുപടിയായി, ഇറാന്‍ ഇസ്രായിലിനെയും യു.എസ് സൈനിക താവളങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഏതാനും ഗള്‍ഫ് രാജ്യങ്ങളെയും ലക്ഷ്യമിട്ടു. ഇറാന്‍ ആക്രമണങ്ങളെ ചെറുക്കാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കിയതോടെ ഇസ്രായിലില്‍ സ്‌ഫോടന ശബ്ദങ്ങളും കേട്ടു. യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ പുതിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran -usa-israel conflict War World
    Latest News
    യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 112 ആയി
    07/03/2026
    ഇറാൻ പശ്ചിമേഷ്യയിലെ ‘പരാജിതർ’; സമ്പൂർണ്ണ നാശമുണ്ടാക്കുമെന്ന് ട്രംപിന്റെ ഭീഷണി
    07/03/2026
    ഇറാന് റഷ്യൻ സഹായം; യുഎസ് യുദ്ധക്കപ്പലുകളുടെ വിവരങ്ങൾ ചോർത്തി നൽകുന്നു
    07/03/2026
    സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു, സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ പിന്നീട്
    07/03/2026
    ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് തുടര്‍ച്ചയായി ആക്രമണ ശ്രമങ്ങള്‍; 20 ഡ്രോണുകള്‍ തകര്‍ത്തു
    07/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.