Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • അമേരിക്കൻ ആക്രമണത്തിന് മുമ്പ് യുറേനിയം മാറ്റിയതായി ഇറാൻ
    • ജാനകി വെട്ടി കേന്ദ്രം; സീതാദേവിയുടെ പേരായതിനാൽ പ്രദർശനാനുമതി നിഷേധിച്ചത്
    • ഇറാന് ആണവായധങ്ങൾ കൊടുക്കാൻ രാജ്യങ്ങളുണ്ട്: റഷ്യ
    • 1600 കോടി ലോഗിൻ വിവരങ്ങൾ ചോർന്നു: സുരക്ഷ ശക്തമാക്കാൻ ആഹ്വാനം നിര്‍ദേശങ്ങളുമായി യുഎഇ സൈബർ വിദഗ്ധർ
    • നിലമ്പൂരിൽ മതവികാരം നല്ല പോലെ ഉണ്ടായിട്ടുണ്ട്, ബിജെപിയിലെ ഹിന്ദുക്കൾ പോലും ഇടതുപക്ഷത്തിനേ വോട്ട് ചെയ്യൂ- വെള്ളാപ്പള്ളി നടേശൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»World»War

    ഇറാനെതിരെയുള്ള അമേരിക്കന്‍ ആക്രമണം അന്താരാഷ്ട്രാ സുരക്ഷക്ക് വന്‍ഭീഷണിയെന്ന് ഐക്യരാഷ്ടസഭ

    സംഘര്‍ഷം നിയന്ത്രണം വിടാനുള്ള സാധ്യതയും സൂചിപ്പിച്ച് ഗുട്ടെറസ്. അംഗരാജ്യങ്ങളോട് ഈ പ്രതിസന്ധി ലഘൂകരിക്കാനാവശ്യമായ ഇടപെടല്‍ വേണമെന്ന് ആവശ്യം. ഇസ്രായിലിലേക്ക് വീണ്ടും മിസൈല്‍ ആക്രമണവുമായി ഇറാന്‍.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/06/2025 War Iran Israel Latest Top News World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി- ഇറാനെതിരെ ഇസ്രായില്‍ നടത്തുന്ന യുദ്ധത്തില്‍ പങ്കുചേര്‍ന്ന് അമേരിക്ക നടത്തിയ ആക്രമണം അന്താരാഷ്ട്രാ സുരക്ഷയ്ക്ക് വന്‍ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ മേധാവി. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ” ഇറാന്റെ മണ്ണില്‍ അമേരിക്ക നടത്തിയ ആക്രമണം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണ്.” ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഞായറാഴ്ച കാലത്ത് എക്സില്‍ എഴുതി.

    I am gravely alarmed by the use of force by the United States against Iran today. This is a dangerous escalation in a region already on the edge – and a direct threat to international peace and security.
     
    There is a growing risk that this conflict could rapidly get out of…

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — António Guterres (@antonioguterres) June 22, 2025

    ഇറാനെതിരെ ഇന്ന് അമേരിക്ക നടത്തിയ ബലപ്രയോഗത്തില്‍ ഞാന്‍ വളരെയധികം ആശങ്കാകുലനാണ്. ഇതിനകം തന്നെ ആശങ്കയുടെ വക്കിലുള്ള ഒരു മേഖലയില്‍ ഇത് അപകടകരമായ ഭീഷണിയാണ് ഉയര്‍ത്തിയത്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണിത്- അദ്ദേഹം വ്യക്തമാക്കി. ഈ സംഘര്‍ഷം അതിവേഗം നിയന്ത്രണം വിട്ടുപോകാനുള്ള സാധ്യത വര്‍ദ്ധിച്ചുവന്നിരിക്കുകയാണ്. സാധാരണക്കാരായ പൗരന്‍മാര്‍ക്കും പശ്ചിമേഷ്യ ഉള്‍പ്പെടെ മേഖലയ്ക്കും ഇതുണ്ടാക്കുന്ന പ്രത്യാഘാതം ചില്ലറയല്ല. ലോകത്തിന് തന്നെ വിനാശകരമായ പ്രത്യാഘാതങ്ങളാണ് ഇതുണ്ടാക്കുക. അന്താരാഷ്ട്രാ നിയമങ്ങളും യുഎന്‍ ചാര്‍ട്ടറിനും വിധേയമായി ഓരോ രാജ്യങ്ങളും അവരുടെ ബാധ്യതകള്‍ നിര്‍വ്വഹിക്കാനും സമാധാനമുണ്ടാക്കാനുമാണ് പ്രയത്‌നിക്കേണ്ടത്. അംഗരാജ്യങ്ങളോട് ഈ പ്രതിസന്ധി ലഘൂകരിക്കാനാവശ്യമായ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെടുന്നുവെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് തന്റെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    അതിനിടെ ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷം ഇറാന്‍ ഇസ്രായിലിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടതായി രാവിലെ 8.15 ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ ലക്ഷ്യമിട്ട് ഇറാന്‍ 30 മിസൈലുകളാണ് തൊടുത്തുവിട്ടതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സ്‌റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായിലി ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു.
    ഇറാനില്‍ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്ന് ഹൈഫാ നഗരത്തില്‍ പതിച്ചു. ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സൈറണുകള്‍ വടക്കന്‍ ഇസ്രായിലി നഗരത്തില്‍ മുഴങ്ങിയിട്ടില്ലെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായിലി ഹോം ഫ്രണ്ട് കമാന്‍ഡ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായിലിനെതിരായ ഏറ്റവും പുതിയ ആക്രമണത്തില്‍ ഇറാനില്‍ നിന്ന് 20 മുതല്‍ 30 വരെ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇസ്രായില്‍ സൈന്യം കണക്കാക്കി. മധ്യ ഇസ്രായിലില്‍ നിരവധി സ്ഫോടനങ്ങള്‍ കേട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ഏറ്റവും പുതിയ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലിലുടനീളം നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൈഫായില്‍ മിസൈല്‍ ആക്രമണം മൂലമുണ്ടായ വന്‍ സ്‌ഫോടനം വീഡിയോ ക്ലിപ്പില്‍ കാണിച്ചു. തെല്‍അവീവിലെ നാശനഷ്ടങ്ങള്‍ മറ്റ് വീഡിയോകളില്‍ കാണിച്ചു.
    എല്ലാ വിമാനങ്ങള്‍ക്കും മുന്നില്‍ ഇസ്രായില്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുകയാണെന്ന് ഇസ്രായില്‍ വിമാനത്താവള അതോറിറ്റി അറിയിച്ചു. ഈജിപ്തുമായും ജോര്‍ദാനുമായുമുള്ള കര അതിര്‍ത്തി പോസ്റ്റുകള്‍ തുറന്നിരിക്കുകയാണ്. ഇറാന്റെ ഏറ്റവും പുതിയ ആക്രമണത്തിന്റെ ഭീഷണി അവസാനിച്ചതായി സൂചിപ്പിക്കുന്ന നിലക്ക്, സംരക്ഷിത പ്രദേശങ്ങള്‍ വിട്ടുപോകാന്‍ ഇസ്രായില്‍ സൈന്യം പൗരന്മാരോട് ഉത്തരവിട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Israel - Iran War slams UN Chief War
    Latest News
    അമേരിക്കൻ ആക്രമണത്തിന് മുമ്പ് യുറേനിയം മാറ്റിയതായി ഇറാൻ
    22/06/2025
    ജാനകി വെട്ടി കേന്ദ്രം; സീതാദേവിയുടെ പേരായതിനാൽ പ്രദർശനാനുമതി നിഷേധിച്ചത്
    22/06/2025
    ഇറാന് ആണവായധങ്ങൾ കൊടുക്കാൻ രാജ്യങ്ങളുണ്ട്: റഷ്യ
    22/06/2025
    1600 കോടി ലോഗിൻ വിവരങ്ങൾ ചോർന്നു: സുരക്ഷ ശക്തമാക്കാൻ ആഹ്വാനം നിര്‍ദേശങ്ങളുമായി യുഎഇ സൈബർ വിദഗ്ധർ
    22/06/2025
    നിലമ്പൂരിൽ മതവികാരം നല്ല പോലെ ഉണ്ടായിട്ടുണ്ട്, ബിജെപിയിലെ ഹിന്ദുക്കൾ പോലും ഇടതുപക്ഷത്തിനേ വോട്ട് ചെയ്യൂ- വെള്ളാപ്പള്ളി നടേശൻ
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.