വാഷിംഗ്ടൺ – ഗാസയിൽ വെടിനിർത്തൽ കരാർ ലംഘിച്ചാൽ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് റൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. യുദ്ധത്തിലേക്ക് മടങ്ങാൻ താൻ ഇസ്രായിലിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ കാര്യം തുറന്നു പറഞ്ഞത്. വെടി നിലനിർത്താൻ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. ഹമാസിന് ഒരു അവസരം നൽകും. അവർക്ക് ഇപ്പോൾ ഇറാന്റെ പിന്തുണ ലഭിക്കുന്നില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
വെടി നിർത്തൽ ലംഘിച്ചുവെന്ന് ഇസ്രായിലും ഹമാസും തമ്മിൽ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ട്രംപ് രംഗത്തെത്തിയത്. വെടി നിർത്തൽ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും മറ്റു പ്രതിനിധികളും ഇന്ന് ഇസ്രായിലിൽ ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തും.



