Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, May 28
    Breaking:
    • സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി പദം രാജിവെച്ചു, ഡി.കെ ശിവകുമാർ അടുത്ത മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടൻ
    • സ്വർണ്ണമുടിയുള്ള ‘ഡൊണാൾഡ് ട്രംപ്’; ബംഗ്ലാദേശിൽ ബലി നൽകാനിരുന്ന അപൂർവ്വ പോത്തിന് സർക്കാർ ഇടപെടലിൽ പുതുജീവൻ
    • രാജി സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കാലിൽ തൊട്ട് വന്ദിച്ച് ഡി.,കെ ശിവകുമാർ
    • രണ്ട് പതിറ്റാണ്ടിന്റെ തടവറയ്ക്കപ്പുറം റഹീം കരിപ്പൂരിൽ വിമാനമിറങ്ങി; പ്രവാസി കൂട്ടായ്മയുടെ കാരുണ്യത്തിന്റെ ചരിത്ര വിജയം
    • അബ്ദുൽ റഹീം ഇന്ന് നാട്ടിലേക്ക് തിരിക്കും : രാവിലെ ഫറോക്ക് കോടോമ്പുഴയിലെ വീട്ടിലെത്തും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    സ്വർണ്ണമുടിയുള്ള ‘ഡൊണാൾഡ് ട്രംപ്’; ബംഗ്ലാദേശിൽ ബലി നൽകാനിരുന്ന അപൂർവ്വ പോത്തിന് സർക്കാർ ഇടപെടലിൽ പുതുജീവൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/05/2026 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ധാക്ക- തലയിലെ സ്വർണ്ണനിറത്തിലുള്ള മുടി കാരണം “ഡൊണാൾഡ് ട്രംപ്” എന്ന് വിളിപ്പേര് വീണ ബംഗ്ലാദേശിലെ അപൂർവ്വ പോത്തിനെ ബലി നൽകുന്നതിൽനിന്ന് സർക്കാർ ഇടപെട്ട് ഒഴിവാക്കി. അപൂർവ്വ സവിശേഷത കാരണം പ്രശസ്തിയിലേക്ക് ഉയർന്ന ഈ പോത്തിനെ ഇനി ദേശീയ മൃഗശാലയിൽ സംരക്ഷിക്കും. ബംഗ്ലാദേശിൽ ഇന്നാണ് ഈദുൽ അദ്ഹ ആഘോഷം.

    അമേരിക്കൻ പ്രസിഡന്റിന്റെ സവിശേഷമായ മുടി സ്റ്റൈലിനോട് സാദൃശ്യമുള്ള, സ്വർണ്ണനിറത്തിൽ ഒഴുകിക്കിടക്കുന്ന മുടിയുള്ള അപൂർവ്വ ഇനത്തിൽപ്പെട്ട ഈ ആൽബിനോ (വെളുത്ത) പോത്തിന് 700 കിലോഗ്രാം ഭാരമുണ്ട്. പെരുന്നാൾ ദിനത്തിൽ ഇതിനെ ബലി നൽകാൻ നിശ്ചയിച്ചിരുന്നതായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ പോത്തിനെ അറുക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രക്ഷിക്കാനായി സർക്കാർ ഇടപെടുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പോത്തിനെ നന്നായി പരിപാലിക്കുമെന്ന് ദേശീയ മൃഗശാല ക്യൂറേറ്റർ അതീഖുർ റഹ്മാൻ പറഞ്ഞു. “ഈ ആൽബിനോ പോത്തിനായി ഞങ്ങൾ ഒരു പ്രത്യേക ഷെഡ് ഒരുക്കുകയും കെയർടേക്കറെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്, ഇതിനെ രണ്ടാഴ്ചത്തേക്ക് ക്വാറന്റൈനിൽ പാർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    പ്രതീക്ഷിക്കാതെ സോഷ്യൽ മീഡിയ താരമായി മാറിയ ഈ പോത്തിനൊപ്പം ചിത്രങ്ങൾ പകർത്താൻ ബംഗ്ലാദേശിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരുന്നത്. പോത്തിന്റെ മുൻ ഉടമയായ സിയാ ഉദ്ദീൻ മൃദ (38) പറഞ്ഞത്, അതിന്റെ “അസാധാരണമായ മുടി” കാരണമാണ് തന്റെ സഹോദരൻ അതിന് “ട്രംപ്” എന്ന് പേരിട്ടതെന്നാണ്.
    സോഷ്യൽ മീഡിയ ആരാധകരും വഴിയാത്രക്കാരും കുട്ടികളും ഉൾപ്പെടെ കൗതുകം പൂണ്ട സന്ദർശകരുടെ ഒരു നിര തന്നെ മൃഗത്തെ കാണാൻ ആവേശത്തോടെ വന്നിരുന്നതായി മൃദ പറഞ്ഞു. എങ്കിലും, ഈദുൽ അദ്ഹയ്ക്ക് മുന്നോടിയായി അദ്ദേഹം ഈ പോത്തിനെ വിറ്റിരുന്നു.

    എന്നാൽ പോത്തിനെ സംരക്ഷിക്കണമെന്ന് സർക്കാർ ഉത്തരവിട്ടതിന് പിന്നാലെ പോലീസ് ഇടപെട്ടു. “ഇതൊരു അപൂർവ്വ മൃഗമായതിനാൽ ഉടമയിൽ നിന്ന് പോത്തിനെ ഏറ്റെടുക്കാൻ മൃഗസംരക്ഷണ വകുപ്പ് ഞങ്ങളോട് ആവശ്യപ്പെട്ടു,” പോത്തിനെ എത്തിച്ച ധാക്കയിലെ കെരാണിഗഞ്ച് പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് മുഹമ്മദ് റൂഹുൽ ഖുദ്ദൂസ് എഎഫ്‌പിയോട് പറഞ്ഞു. “ഈ ആൽബിനോ പോത്തിന് പ്രായം വളരെ കുറവാണെന്നും ഇനിയും കുറച്ചുവർഷങ്ങൾ കൂടി ഇതിനെ വളർത്താമെന്നും അവർ പറഞ്ഞു.”

    View this post on Instagram

    A post shared by The Malayalam News (@themalnews)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Buffalo Donald Trump
    Latest News
    സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി പദം രാജിവെച്ചു, ഡി.കെ ശിവകുമാർ അടുത്ത മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടൻ
    28/05/2026
    സ്വർണ്ണമുടിയുള്ള ‘ഡൊണാൾഡ് ട്രംപ്’; ബംഗ്ലാദേശിൽ ബലി നൽകാനിരുന്ന അപൂർവ്വ പോത്തിന് സർക്കാർ ഇടപെടലിൽ പുതുജീവൻ
    28/05/2026
    രാജി സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കാലിൽ തൊട്ട് വന്ദിച്ച് ഡി.,കെ ശിവകുമാർ
    28/05/2026
    രണ്ട് പതിറ്റാണ്ടിന്റെ തടവറയ്ക്കപ്പുറം റഹീം കരിപ്പൂരിൽ വിമാനമിറങ്ങി; പ്രവാസി കൂട്ടായ്മയുടെ കാരുണ്യത്തിന്റെ ചരിത്ര വിജയം
    28/05/2026
    അബ്ദുൽ റഹീം ഇന്ന് നാട്ടിലേക്ക് തിരിക്കും : രാവിലെ ഫറോക്ക് കോടോമ്പുഴയിലെ വീട്ടിലെത്തും
    28/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version