ദുബായ്- യു എസ് ഡോളർ കരുത്താർജ്ജിച്ചതോടെ ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ വൻ ഇടിവ്. ദുബായിൽ സ്വർണ്ണവില ഗ്രാമിന് 18 ദിർഹം കുറഞ്ഞ് 497.25 ദിർഹത്തിലെത്തി. മൂന്ന് ദിവസം മാത്രം ഗ്രാമിന് 19.50 ദിർഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
യു എ ഇയിൽ ഇന്നത്തെ സ്വർണ്ണ വില 24 ക്യാരറ്റ് ഗ്രാമിന് 497.25 ദിർഹവും 22 ക്യാരറ്റിന് 460.50 ദിർഹവും 21 ക്യാരറ്റിന് 441.50 ദിർഹവും 18 ക്യാരറ്റിന് 378.50 ദിർഹവുമാണ് നിലവിലെ നിരക്ക്.
ആഗോള വിപണിയിലും കനത്ത ഇടിവാണ് ദൃശ്യമായത്. സ്വർണ്ണവില ഔൺസിന് 4,161 ദിർഹത്തിലെത്തി. വെള്ളി വിലയിലും കുറവുണ്ടായിട്ടുണ്ട്.
യു എസ് ഡോളർ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതാണ് സ്വർണ്ണത്തിന് തിരിച്ചടിയായതെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരുമെന്ന പ്രവചനങ്ങളും ആഗോള ബോണ്ട് വിപണിയിലെ മാറ്റങ്ങളുമാണ് വിലയിടിവിന് പ്രധാന കാരണം.
അതേസമയം, താത്കാലികമായി തിരിച്ചടിയുണ്ടെങ്കിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിലുള്ള നിക്ഷേപകരുടെ വിശ്വാസം തുടരുമെന്നും വരും ദിവസങ്ങളിൽ വില വീണ്ടും ഉയർന്നേക്കാമെന്നുമാണ് സ്വർണ്ണ വിപണന മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







