ജോഹന്നാസ്ബർഗ്– ദക്ഷിണാഫ്രിക്കയിലെ ബെക്കേഴ്‌സ്‌ഡാലിൽ അജ്ഞാതർ നടത്തിയ വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പത്ത് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബെക്കേഴ്‌സ്‌ഡാലിലെ ഒരു അനധികൃത മദ്യശാലയ്‌ക്ക് സമീപമാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കൻ നഗരമായ ജോഹന്നാസ്ബർഗിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് ബെക്കേഴ്‌സ്‌ഡാലിൽ.
ദക്ഷിണാഫ്രിക്കയിൽ 15 ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. ഡിസംബർ 6 ന് തലസ്ഥാനമായ പ്രിട്ടോറിയയിലെ ഒരു ഹോസ്റ്റലിൽ തോക്കുധാരികൾ അതിക്രമിച്ചു കയറി വെടിവെപ്പ് നടത്തിയിരുന്നു. ഈ ആക്രമണത്തിൽ മൂന്ന് വയസ്സുള്ള ഒരു കുട്ടി ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



