ജിദ്ദ: അനസ് ബിൻ മാലിക് സെൻ്റർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജിദ്ദ ദഅവാ കോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടുത്ത നവംബറിൽ നടക്കുന്ന ‘ഫാമിലി കോൺഫെറൻസ് 2.0’ പരിപാടികളുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. 2024 നവംബറിൽ ‘വിശ്വാസ വിശുദ്ധി സംതൃപ്‌ത കുടുംബം’ എന്ന ശീർഷകത്തിൽ നടന്ന ഒന്നാം ഫാമിലി കോൺഫെറൻസിൻ്റെ തുടർച്ചയായാണ് ഈ സംഗമം. നജീബ് കാന്തപുരം എം.എൽ.എ, ഹുസൈൻ സലഫി, ഹാരിസ് ബിൻ സലിം തുടങ്ങിയവർ പങ്കെടുത്ത മുൻ സമ്മേളനത്തിൻ്റെ മാതൃകയിൽ, ഇത്തവണയും ഹുസൈൻ സലഫി അടക്കമുള്ള പ്രമുഖ പണ്ഡിതന്മാരും നേതാക്കളും സംബന്ധിക്കും.
“വിശ്വാസം, കുടുംബം, സമൂഹം” എന്നതാണ് ഇത്തവണത്തെ പ്രധാന പ്രമേയം. മാതൃകാ കുടുംബങ്ങളിലൂടെ സദാചാര-ധാർമിക മൂല്യങ്ങളുള്ള സമൂഹത്തെ വാർത്തെടുക്കുക, പ്രവാസി കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് ഖുർആൻ-സുന്നത്തുകളുടെ വെളിച്ചത്തിൽ പരിഹാരം കാണുക, പൊതുമണ്ഡലത്തിൽ പരസ്പര ഐക്യം വളർത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
ഷറഫിയ്യയിലെ അനസ് ബിൻ മാലിക് സെൻ്റർ ഓഡിറ്റോറിയത്തിൽ ചേർന്ന രൂപീകരണ യോഗത്തിൽ വൈസ് പ്രസിഡൻ്റ് അബ്ദുർറശീദ് ചേരൂർ അധ്യക്ഷത വഹിച്ചു. അബ്ദുർറഊഫ് അൽ ഹികമി ഉൽബോധനവും ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട് പദ്ധതി രൂപരേഖ അവതരണവും നടത്തി.
മുഖ്യ ഭാരവാഹികൾ
ചെയർമാൻ: സുനീർ പുളിക്കൽ, വൈസ് ചെയർമാന്മാർ: അബ്ദുൽ ഗഫൂർ പൂങ്ങാടൻ, അബ്ദുർറശീദ് ചേരൂർ, ജനറൽ കൺവീനർ: ഫൈസൽ വാഴക്കാട്. ജോയിൻ്റ് കൺവീനർമാർ: ഇഖ്ബാൽ ആമ്പാത്ത്, റൗനഖ് ഓടക്കൽ. വിവിധ വകുപ്പ് കൺവീനർമാർ (ജോയിൻ്റ് കൺവീനർമാർ). രജിസ്‌ട്രേഷൻ: സൽമാൻ ബാലുശ്ശേരി (അബ്ദുൽ ജബ്ബാർ വണ്ടൂർ, സൽമാനുൽ ഹാരിസ്), പ്രോഗ്രാം: ഇഖ്ബാൽ മുഹമ്മദ് (മുഹമ്മദ് റഫീഖ് സുല്ലമി, റഫീഖ് ഇരിവേറ്റി) പബ്ലിസിറ്റി: റൗനഖ് ബവാദി (ജഷീർ ഷറഫിയ്യ, റശീദലി യൂത്ത്), ഫൈനാൻസ്: നബീൽ പാലപ്പറ്റ (റഷീദ് ചേരൂർ, അബ്ദുൽ ഹഖ് മട്ടന്നൂർ) മീഡിയ: ഇഖ്ബാൽ തൃക്കരിപ്പൂർ (അബ്ദുൽ ഗഫൂർ പൂങ്ങാടൻ, ബദറുദ്ധീൻ കമ്പിൽ) വെന്യൂ & റിസപ്ഷൻ: റമീസ് ബവാദി (അബ്ദുറഹീം ഖാലിദ് ബിൻ വലീദ്, അഹ്സാൻ അസീസിയ)
വളണ്ടിയർ: അബ്ദുൽ ജബ്ബാർ വെട്ടുപാറ (അബ്ദുർറസാഖ് ഇരിക്കൂർ, റാഫി പുളിക്കോടൻ), ഗസ്റ്റ് & ഹോസ്പിറ്റാലിറ്റി: നിസാർ അർകാസ്, ഫുഡ് & റിഫ്രഷ്മെൻ്റ്: അബ്‌ദുൽ ജബ്ബാർ തിരൂരങ്ങാടി (അബ്ബാസ് പുൽപറ്റ, റിയാസ് തുവ്വൂർ)
ഓഡിയോ, വീഡിയോ & ഐ.ടി: സൽമാനുൽ ഫാരിസ് (റഫീഖ് സുല്ലമി, സൗബാൻ മൊറയൂർ),
റൂട്സ് (ROOTS): നൗഫൽ പീടിയേക്കൽ (ഡോ. റിയാസ്, റൗനഖ്)
ട്രാൻസ്പോർട്ടേഷൻ: ഷമീർ ഖാലിദ് ബിൻ വലീദ്, സ്റ്റാൾ: മുജീബ് തച്ചമ്പാറ (റഈസ് കാലിക്കറ്റ്, മുഹമ്മദ് കുട്ടി മഹ്ജർ)
ഫോട്ടോഗ്രാഫി: മിസ്ഹബ് വേങ്ങര, മെഡിക്കൽ: ഡോ. റിയാസ് മാഹി. സമ്മേളനത്തോട് അനുബന്ധിച്ച് കുട്ടികൾക്കും ടീനേജ് വിദ്യാർത്ഥികൾക്കുമായി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. യോഗത്തിൽ സൽമാൻ ബാലുശ്ശേരി സ്വാഗതവും റൗനഖ് പുത്തൂർപള്ളിക്കൽ നന്ദിയും പറഞ്ഞു.







