ജിദ്ദ: ഓണാഘോഷത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി വൻ വിലക്കുറവുമായി ജിദ്ദയിലെ ഹൈപ്പർ അൽ വഫ . ‘ഹാഫ് പ്രൈസ് എന്ന പ്രത്യേക ഓഫറിലൂടെ നിത്യോപയോഗ സാധനങ്ങളും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും പകുതി വിലയിലും അതിൽ താഴെയും ലഭ്യമാക്കുന്ന വൻ സെയിലിന് ബഗ്ദാദിയ്യയിലെ ഹൈപ്പർ അൽ വഫയിൽ തുടക്കമായി.
ഇന്ന് (ഓഗസ്റ്റ് 26) മുതൽ സെപ്റ്റംബർ 1 വരെയാണ് ഈ പരിമിതകാല ഓഫർ ലഭ്യമാകുക. കുടുംബ ബജറ്റിന് അധികഭാരമില്ലാതെ ആഘോഷങ്ങൾ സമ്പന്നമാക്കാൻ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ മികച്ച നിലവാരമുള്ള ഉൽപ്പന്നങ്ങൾ എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.
ഹൈപ്പർ അൽ വഫ റിവാർഡ്സ് ഉപഭോക്താക്കൾക്ക് പ്രത്യേക വിലക്കുറവോടെ സ്മാർട്ട് ടിവികൾ, കുക്ക്-വെയറുകൾ, പ്രഷർ കുക്കറുകൾ, ഭക്ഷ്യവസ്തുക്കൾ, പ്രൊഫഷണൽ ഗ്രോസറി സാധനങ്ങൾ തുടങ്ങിയവ വൻ ഡിസ്കൗണ്ടിൽ സ്വന്തമാക്കാം.
ഓണസദ്യക്ക് ആവശ്യമായ വിഭവങ്ങളും ഗാർഹിക ഉപകരണങ്ങളും ഏറ്റവും മികച്ച വിലയിൽ ലഭ്യമാക്കി, “പകുതി വിലയിൽ കൂടുതൽ സന്തോഷം” കുടുംബങ്ങളിലേക്ക് എത്തിക്കുകയാണ് ഹൈപ്പർ അൽ വഫയെന്ന് മാനേജ്‌മെന്റ് അറിയിച്ചു.







