വാഷിങ്ടൺ – ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി സെർജിയോ ഗോറിനെ പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അധിക നികുതി ചുമത്തിയതിനു പിന്നാലെ ഇന്ത്യ-യുഎസ് ബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ അംബാസഡറുടെ നിയമനം.
ട്രംപിൻ്റെ അടുത്ത സുഹൃത്തും തെരഞ്ഞടുപ്പ് പ്രചാരണ ഘട്ടത്തിലെല്ലാം ട്രംപിനോടൊപ്പമുണ്ടായിരുന്ന ആളുമാണ് സെർജിയോ ഗോർ. നിലവിൽ വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിൻ്റെ ഡയറക്ടറാണ് ഗോർ. ദക്ഷിണ-മധ്യ ഏഷ്യയിലെ പ്രത്യേക പ്രതിനിധിയുടെ ചുമതലയും സെർജിയോ ഗോറിന് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group